ഫ്രാന്‍സില്‍ വെള്ളപ്പൊക്കം; 16 പേര്‍ മരിച്ചു

പാരിസ്: തെക്കു കിഴക്കന്‍ ഫ്രാന്‍സിലുണ്ടായ ശക്തമായ കാറ്റിലും വെള്ളപ്പൊക്കത്തിലും 16 പേര്‍ മരിച്ചു. മൂന്നു പേരെ കാണാതായി. റിട്ടയര്‍മെന്‍റ് ഹോമില്‍ വെള്ളം കയറിയാണ് മൂന്നു വൃദ്ധര്‍ മരിച്ചത്. തുരങ്കങ്ങളിലും പാര്‍ക്കിങ് ഭാഗങ്ങളിലുമുണ്ടായ കാറപകടങ്ങളിലാണ് ബാക്കിയുള്ളവരുടെ മരണം. പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലന്‍ഡ് അപകടം നടന്ന പ്രദേശത്ത് പ്രകൃതിദുരന്ത സാഹചര്യം പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകീട്ടാണ് ഫ്രഞ്ച് റിവീറയില്‍ ശക്തമായ മഴയും തുടര്‍ന്ന് വെള്ളപ്പൊക്കവുമുണ്ടായത്. കാന്‍, നീസ്, ആന്‍റിബെസ് എന്നീ നഗരങ്ങളിലൂടെയാണ് ജലത്തിന്‍െറ സഞ്ചാരം. കാനില്‍ 120 പേര്‍ക്കുള്ള അടിയന്തര അഭയകേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് അഞ്ഞൂറോളം വിനോദസഞ്ചാരികള്‍ നീസ് വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയാണ്.  ദുരന്തബാധിത പ്രദേശത്തെ പ്രധാന ഗതാഗത പാത അടച്ചിട്ടുണ്ട്.
 27,000ത്തിലധികം വീടുകളില്‍ വൈദ്യുതിബന്ധം നഷ്ടപ്പെട്ടു. ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.