ലണ്ടന്‍: കുടിയേറ്റ പ്രതിസന്ധി അവസാനിപ്പിക്കുകയാണ് ബ്രിട്ടന്‍െറയും ഫ്രാന്‍സിന്‍െറയും പ്രധാന മുന്‍ഗണനയെന്ന് ഇരുരാജ്യങ്ങളുടേയും ആഭ്യന്തരമന്ത്രിമാര്‍ യോജിച്ച് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ ആഴ്ചകളില്‍ ഫ്രാന്‍സിലെ കലൈയില്‍നിന്ന് ഇംഗ്ളീഷ് ചാനല്‍ തുരങ്ക (യൂറോടണല്‍) ത്തിലൂടെ ബ്രിട്ടനിലത്തെുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് ഇരുരാജ്യങ്ങളും പ്രശ്നത്തില്‍ ധാരണയിലത്തെിയത്.
‘കുടിയേറ്റം സൃഷ്ടിക്കുന്ന സുരക്ഷാപ്രശ്നങ്ങളും മറ്റും പരിഹരിക്കാന്‍ ബ്രിട്ടനിലെയും ഫ്രാന്‍സിലെയും സര്‍ക്കാര്‍ ഒന്നിച്ച് ശ്രമിക്കേണ്ടതുണ്ട്. അത് ഞങ്ങള്‍ ഒന്നിച്ച് പരിഹരിക്കും’ -ടെലഗ്രാഫ് പത്രത്തില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറയുന്നു. യൂറോടണലിലെ ഫോക്സ്റ്റോണ്‍ ടെര്‍മിനലില്‍ കുടിയേറ്റ അനുകൂലികളും അതിനെ എതിര്‍ക്കുന്നവരും കഴിഞ്ഞ ദിവസം പൊലീസുമായി ഏറ്റുമുട്ടിയിരുന്നു.
കുടിയേറ്റക്കാരോട് മാന്യമായി അനുവര്‍ത്തിക്കണമെന്ന് അനുകൂലികള്‍ ആവശ്യപ്പെട്ടപ്പോള്‍ രാജ്യത്ത് ഇനിയും കുടിയേറ്റക്കാര്‍ വേണ്ടതില്ലാ എന്നാണ് കുടിയേറ്റത്തെ എതിര്‍ക്കുന്നവര്‍ അഭിപ്രായപ്പെട്ടത്. ആയിരങ്ങളാണ് കഴിഞ്ഞ ആഴ്ചകളില്‍ യൂറോടണല്‍ വഴിയുള്ള ട്രക്കുകളിലും തീവണ്ടിയിലും കയറി ബ്രിട്ടനിലേക്ക് കടക്കാന്‍ ശ്രമിച്ചത്. തിരക്കില്‍ പെട്ടും വാഹനങ്ങളില്‍നിന്ന് വീണും 10 ഓളം കുടിയേറ്റക്കാര്‍ മരിച്ചിരുന്നു. അതിര്‍ത്തികളില്‍ കൂടുതല്‍ സുരക്ഷാവേലി നിര്‍മിക്കാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്‍റ് തീരുമാനമെടുത്തിട്ടുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.