ഫലൂജയില്‍ പോരാട്ടം കനത്തു

ബഗ്ദാദ്: ഐ.എസ് നിയന്ത്രണത്തിലുള്ള ഇറാഖ് നഗരമായ ഫലൂജ തിരിച്ചുപിടിക്കാന്‍ സൈനികനീക്കം ആരംഭിച്ചതോടെ പോരാട്ടം ശക്തം. നഗരത്തിന്‍െറ സമീപപ്രദേശമായ അല്‍ഷുഹദയില്‍ ഇറാഖ് സൈന്യം നിലയുറപ്പിച്ചിട്ടുണ്ടെന്നും ഐ.എസ് കടുത്ത ആക്രമണം ആരംഭിച്ചതായും സൈനിക കമാന്‍ഡര്‍ പറഞ്ഞു. ഇരുവിഭാഗവും നടത്തുന്ന ആക്രമണങ്ങളില്‍ ഇതുവരെ 50ഓളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 30 സിവിലിയന്മാരും 20 സൈനികരുമാണ് മരിച്ചത്.
ആറുമാസമായി ഉപരോധം തുടരുന്ന നഗരത്തില്‍ കുടുങ്ങിക്കിടക്കുന്ന പതിനായിരങ്ങള്‍ രക്ഷപ്പെടാനാവാതെ കടുത്ത മാനുഷികദുരന്തത്തിന് നടുക്കാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പ്രധാന വഴികളില്‍ ഇരുവിഭാഗവും സൈനിക സജ്ജീകരണമൊരുക്കിയതാണ് വില്ലനാകുന്നത്. മൂസിലിനുശേഷം ഐ.എസ് നിയന്ത്രണത്തിലുള്ള പ്രധാനപ്പെട്ട രണ്ടാമത്തെ നഗരമാണ് ഫലൂജ.മേയ് 22നാണ് നഗരം തിരിച്ചുപിടിക്കാന്‍ സൈനികനീക്കത്തിന് പ്രധാനമന്ത്രി ഹൈദര്‍ അല്‍അബാദി ഉത്തരവിട്ടത്. ദിവസങ്ങള്‍നീണ്ട ഒരുക്കങ്ങള്‍ക്കുശേഷം ചൊവ്വാഴ്ചയോടെയാണ് ആക്രമണം ശക്തമായത്. ഒറ്റദിവസത്തിനിടെ 75 ഐ.എസ് തീവ്രവാദികളെ കൊലപ്പെടുത്തിയതായി ഇറാഖ് സൈന്യം അവകാശപ്പെട്ടു. നഗരം പിടിക്കാനായാല്‍ ഇറാഖിന്‍െറ പടിഞ്ഞാറന്‍മേഖല ഒരളവോളം ഐ.എസ് മുക്തമാകും.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.