ശ്രീലങ്കയില്‍ തമിഴ് ജനതയില്‍നിന്ന് പിടിച്ചെടുത്ത ഭൂമി തിരിച്ചുനല്‍കുന്നു

കൊളംബോ: തമിഴ്പുലികളുമായി ആഭ്യന്തര യുദ്ധം രൂക്ഷമായ കാലത്ത്  തമിഴ് ജനതയില്‍നിന്ന് സൈന്യം പിടിച്ചെടുത്ത ഭൂമി  2018ഓടെ പൂര്‍ണമായും തിരിച്ചുനല്‍കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ തീരുമാനം. ജനീവയില്‍ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ സംസാരിക്കവേ ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി മംഗള സമരവീര അറിയിച്ചതാണിത്.

കഴിഞ്ഞയാഴ്ച 701 ഏക്കര്‍ ജാഫ്ന  ജില്ലാ ഭരണകൂടത്തിന് കൈമാറുകയും ഇതില്‍ 201 ഏക്കര്‍  ഭൂമി യഥാര്‍ഥ ഉടമകള്‍ക്ക് കൈമാറുകയും ചെയ്തു.
ശ്രീലങ്കന്‍ സൈന്യം കൈവശം വെക്കുന്ന തമിഴ് സമൂഹത്തിന്‍െറ ഭൂമി തിരികെ നല്‍കാന്‍ സര്‍ക്കാര്‍  വ്യക്തമായ ഉത്തരവ് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.