നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ്മ ഒാലി രാജിവെച്ചു

കാഠ്മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി ഖഡ്കപ്രസാദ് ശര്‍മ ഒാലി രാജിവെച്ചു. വിശ്വാസവോട്ടെടുപ്പ് നേടാനിരിക്കെയാണ് മുന്‍ മാവോവാദി നേതാവായ അദ്ദേഹത്തിൻെറ രാജി. അവിശ്വാസപ്രമേയത്തിലെ പരാജയ ഭീതിയാണ് രാജിക്ക് കാരണമെന്ന് കരുതുന്നു.

ഇന്ത്യയും ചൈനയുമായി നല്ല ബന്ധം സ്ഥാപിക്കാൻ താൻ ശ്രമിച്ചതിനുള്ള ശിക്ഷയായി  നേപ്പാളി കോൺഗ്രസും  മാവോയിസ്റ്റുകളും തന്റെ സർക്കാരിനെതിരെ ഗൂഢാലോചന നടത്തിയതായി അദ്ദേഹം ആരോപിച്ചു. കൂട്ടുകക്ഷി സർക്കാരിനുള്ള പിന്തുണ മാവോയിസ്റ്റുകൾ പിൻവലിച്ചതാണ് ഒാലിയെ പ്രതിസന്ധിയിലാക്കിയത്. മധേഷി പീപ്പിൾസ് റൈറ്റ്സ് ഫോറം ഡെമോക്രാറ്റുകൾ, രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടി എന്നീ ഭരണകക്ഷിയിലെ പാർട്ടികളും അദ്ദേഹത്തിൻെറ രാജിക്കായി സമ്മർദമുയർത്തിയിരുന്നു. വാഗ്ദാനങ്ങൾ പാലിക്കാത്തയാളാണ് കെ.പി ശർമ്മ ഒാലിയെന്നാണ് ഈ പാർട്ടികളുടെ ആരോപണം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.