എട്ട് ടണ്‍ ഭാരമുള്ള ബഹിരാകാശ നിലയം പിടിവിട്ട് ഭൂമിയിലേക്ക്

 ബെയ്ജിങ്: ചൈന 2011ല്‍ വിക്ഷേപിച്ച ബഹിരാകാശ നിലയം നിയന്ത്രണം വിട്ട് ഭൂമിയില്‍ പതിക്കുമെന്ന് മുന്നറിയിപ്പ്. എട്ട് ടണ്‍ ഭാരമുള്ള ടിയാന്‍ഗോങ് -1 എന്ന ബഹിരാകാശ നിലയമാണ് നിയന്ത്രണംവിട്ട് ഭൂമിയിലേക്ക് നീങ്ങുന്നത്. ഇത് ജനവാസകേന്ദ്രത്തില്‍ പതിച്ചാല്‍ വന്‍ദുരന്തത്തിന് കാരണമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സമുദ്രത്തില്‍ പതിക്കുന്ന വിധത്തില്‍ രൂപകല്‍പന ചെയ്ത പേടകമാണെങ്കിലും ആശങ്ക ബാക്കിയാണ്.
ഈ വര്‍ഷം ആദ്യം മുതല്‍ ടിയാന്‍ഗോങ് -1 മായുള്ള ബന്ധം നഷ്ടമായിരുന്നു. ഇതോടെയാണ് ഭൂമിയില്‍ എവിടെ വേണമെങ്കിലും ഇത് പതിക്കാനുള്ള സാധ്യത ശാസ്ത്രജ്ഞര്‍ പങ്കുവെക്കുന്നത്. സാധാരണഗതിയില്‍ ഭൂമിയുടെ വലയത്തിലേക്ക് പ്രവേശിക്കുമ്പോള്‍തന്നെ മിക്ക ബഹിരാകാശ അവശിഷ്ടങ്ങളും കത്തിച്ചാമ്പലാവുകയാണ് ചെയ്യുക. എന്നാല്‍, എട്ട് ടണ്‍ ഭാരമുള്ള ടിയാന്‍ഗോങ് -1 പൂര്‍ണമായും കത്തിനശിക്കുമോയെന്ന കാര്യത്തിലാണ് സംശയമുള്ളത്. എന്നാല്‍, ടിയാന്‍ഗോങ് -1ന്‍െറ നിയന്ത്രണം അവസാന നിമിഷം തിരിച്ചുപിടിക്കാമെന്നുള്ള പ്രതീക്ഷയിലാണ് ചൈന.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.