???????????????? ????????????? ??????????????? ?????

ദക്ഷിണ ചൈനാ കടല്‍: വിധിക്കെതിരെ ചൈനയുടെ ധവളപത്രം

ബെയ്ജിങ്: ട്രൈബ്യൂണല്‍ വിധിക്കെതിരെ ചൈന ധവളപത്രം പുറത്തിറക്കി. ചരിത്രപരമായ അവകാശത്തിന് 2000 വര്‍ഷത്തെ പഴക്കമുണ്ടെന്നും ഫിലിപ്പീന്‍സ് അനധികൃതമായി  മേഖല കൈവശപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നുമാണ് ധവളപത്രത്തിലൂടെ ചൈന സമര്‍ഥിക്കുന്നത്. ചൈനയുടെ സ്പാര്‍ട്ടി ദ്വീപസമൂഹത്തിലെ ചില ദ്വീപുകളും പവിഴപ്പുറ്റുകളും 1970ല്‍ ഫിലിപ്പീന്‍ സൈന്യത്തെ ഉപയോഗിച്ച് കൈയേറിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം തുടങ്ങിയതെന്ന് ധവളപത്രം പറയുന്നു.

മേഖല സ്വന്തമാണെന്ന ഫിലിപ്പീന്‍സിന്‍െറ വാദം അടിസ്ഥാനരഹിതമാണ്. ചരിത്രപരമായും നിയമപരമായും അതിന് അടിത്തറയില്ളെ്ളന്നും ധവളപത്രം ഇറക്കിയ സ്റ്റേറ്റ് കൗണ്‍സില്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസ് പറഞ്ഞു. ചൈനാകടലിനു മേലുള്ള ചൈനയുടെ അവകാശവാദത്തിന് കനത്ത തിരിച്ചടിയായിരുന്നു അന്താരാഷ്ട്ര ട്രൈബ്യൂണല്‍ വിധി. ഫിലിപ്പീന്‍സിന്‍െറ പരമാധികാരത്തെ ചൈന ലംഘിച്ചിരിക്കുകയാണെന്ന് കോടതി കുറ്റപ്പെടുത്തിയിരുന്നു. ദക്ഷിണ ചൈനാകടലിലെ ചൈനയുടെ  അനധികൃത നിര്‍മാണം  പവിഴപ്പുറ്റുകളുടെ നാശത്തിലേക്കും വഴിവെച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.