‘12 കാരിയും കന്യകയുമായ സുന്ദരിയെ വില്‍പനക്ക്’ - ഐ.എസ് ഭീകരുടെ പരസ്യം വിവാദമായി

ബാഗ്ദാദ്: 12 കാരിയും കന്യകയുമായ സുന്ദരിയെ വില്‍പനക്ക് എന്ന ഐ.എസ് ഭീകരുടെ പരസ്യം വിവാദമാകുന്നു. പെണ്‍കുട്ടിക്ക് 12,500 അമേരിക്കന്‍ ഡോളര്‍ വിലയെന്ന് കാണിച്ച് മൊബൈല്‍ മെസേജിങ് സേവനമായ ടെലിഗ്രാമിലൂടെയാണ് ഐ.എസിന്‍െറ അറബി ഭാഷയിലുള്ള പരസ്യം വന്നിരിക്കുന്നത്. ഭീകരര്‍ അടിമകളാക്കിയ യസീദി പെണ്‍കുട്ടികളെ വാട്സ് ആപിലൂടെയും മറ്റും വില്‍ക്കുന്നതായ റിപ്പോര്‍ട്ടുകള്‍ക്കെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിന്‍െറ തൊട്ടുപിറകെയാണ് പുതിയ പരസ്യം വന്നിരിക്കുന്നത്.

സ്മാര്‍ട്ട് ഫോണ്‍ ആപ്പുകളിലൂടെയും ഓണ്‍ലൈനുകളിലൂടെയും ഭീകരര്‍ നടത്തുന്ന ഇത്തരം വ്യാപാരങ്ങളില്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങളും മറ്റ് വിവരങ്ങളും നല്‍കിയാണ് ആവശ്യക്കാരെ കണ്ടത്തെുന്നത്. ആഗോളതലത്തില്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സമാഹരിക്കുന്നതിനാണ് ഐ.എസ് ഇത്തരത്തില്‍ സ്ത്രീകളായ അടിമകളെ വില്‍ക്കുന്നത്.

കഴിഞ്ഞ കുറച്ച് കാലങ്ങളായി ഭീകരര്‍ അടിമക്കാളാക്കിയ ആയിരക്കണക്കിന് യസീദി യുവതികളിലും കുട്ടികളിലുമുള്ളവരെയാണ് ഇപ്പോള്‍ ലൈംഗിക ആവശ്യക്കാര്‍ക്ക് വില്‍പന നടത്തുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.