ഐ.എസ് അംഗമെന്ന് കരുതി അറസ്റ്റ് ചെയ്ത സംഭവം; യു.എസ് പൊലീസിനെതിരെ യു.എ.ഇ പൗരന്‍ നിയമനടപടിക്ക്

ദുബൈ: പരമ്പരാഗത അറബ്വേഷം കണ്ട് ഐ.എസ് അംഗമെന്ന് തെറ്റിദ്ധരിച്ച് അറസ്റ്റ് ചെയ്ത് ദേഹപരിശോധന നടത്തി പീഡിപ്പിച്ച സംഭവത്തില്‍ അമേരിക്കന്‍ പൊലീസിനെതിരെ യു.എ.ഇ പൗരന്‍ നിയമനടപടിക്ക്. 200 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് യു.എ.ഇ വ്യാപാരിയായ അഹ്മദ് അല്‍ മിന്‍ഹാലി പറഞ്ഞു. സംഭവത്തില്‍ യു.എസ് അധികൃതര്‍ ഇദ്ദേഹത്തോട് മാപ്പുപറഞ്ഞിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ബുധനാഴ്ച അമേരിക്കയിലെ ഒഹായോയില്‍ ഏവണ്‍ സിറ്റിയിലെ ഫെയര്‍ഫീല്‍ഡ് ഇന്‍ ഹോട്ടലിന് പുറത്തുനിന്നാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഹോട്ടലില്‍ മുറിയെടുക്കാനത്തെിയപ്പോള്‍ പരമ്പരാഗത അറബ്വസ്ത്രമായ കന്തൂറ കണ്ട് ഹോട്ടല്‍ ജീവനക്കാരിക്ക് തീവ്രവാദിയാണെന്ന് സംശയം തോന്നി. ഉടന്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തത്തെി കൈയാമംവെച്ച് ദേഹപരിശോധന നടത്തി.

പോക്കറ്റില്‍നിന്ന് മൊബൈല്‍ ഫോണും പാസ്പോര്‍ട്ടും എമിറേറ്റ്സ് ഐഡി കാര്‍ഡും പുറത്തെടുത്തു. സംശയകരമായി ഒന്നും കണ്ടത്തൊതിരുന്നതിനെ തുടര്‍ന്ന് കൈയാമം അഴിച്ചു. എന്നാല്‍, തൊട്ടുടനെ ഇദ്ദേഹം ബോധംകെട്ട് നിലത്തുവീണു. കൈയാമംവെച്ച് ദേഹപരിശോധന നടത്തുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. വിഷയം അമേരിക്കയിലെ യു.എ.ഇ എംബസി ഏറ്റെടുക്കുകയും ഇടപെടലുകള്‍ നടത്തുകയും ചെയ്തു. തുടര്‍ന്ന് ഏവണ്‍ മേയര്‍ ബ്രയാന്‍ ജന്‍സണും പൊലീസ് മേധാവി റിച്ചാര്‍ഡ് ബോസ്ലെയും മിന്‍ഹാലിയെ സന്ദര്‍ശിച്ച് മാപ്പുപറയുകയായിരുന്നു.    എന്നാല്‍, മാപ്പപേക്ഷ അംഗീകരിക്കുന്നില്ളെന്നും കുറ്റവാളിയോടെന്നപോലെ ക്രൂരമായാണ് പൊലീസ് പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴും സംഭവത്തിന്‍െറ ആഘാതത്തില്‍നിന്ന് മുക്തി നേടിയിട്ടില്ല. യു.എ.ഇ പൗരനുനേരെയുണ്ടായ അതിക്രമത്തില്‍ അമേരിക്കയിലെ യു.എ.ഇ എംബസി ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. തുടര്‍ന്ന് യു.എ.ഇയിലെ അമേരിക്കന്‍ അംബാസഡര്‍ ബാര്‍ബറ ലീഫ് ഫേസ്ബുക് പേജിലൂടെ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. സംഭവത്തിന്‍െറ പശ്ചാത്തലത്തില്‍ വിദേശത്ത് പോകുന്ന യു.എ.ഇ പൗരന്മാര്‍ പരമ്പരാഗത അറബ് വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.