​്രപതിഷേധം: ചൈന ആണവപദ്ധതി ഉപേക്ഷിച്ചു

ബെയ്ജിങ്: ആരോഗ്യ-പാരിസ്ഥിതിക  പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ രംഗത്തിറങ്ങിയതോടെ ലിയാങ്യുങാങ് ഗ്രാമത്തില്‍ ഫ്രാന്‍സുമായി സഹകരിച്ച് സ്ഥാപിക്കാനിരുന്ന ആണവപദ്ധതി ചൈന ഉപേക്ഷിച്ചു. ആണവ പദ്ധതിക്ക് വേണ്ടി സ്ഥലം തെരഞ്ഞെടുക്കുന്നത് താല്‍കാലികമായി ഉപേക്ഷിക്കുന്നുവെന്നാണ് മൈക്രോ ബ്ളോഗിലൂടെ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ആണവ പദ്ധതിക്കെതിരെ ചൈനയില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. തെരുവിലിറങ്ങിയ ജനങ്ങള്‍ സര്‍ക്കാര്‍ ഓഫിസുകള്‍ ഉപരോധിച്ചിരുന്നു. ഫ്രഞ്ച് ആണവ ഇന്ധന ഗ്രൂപ്പായ അരേവ 2012ലാണ് ചൈന നാഷനല്‍ ന്യൂക്ളിയര്‍ കോര്‍പുമായി കരാര്‍ ഒപ്പുവെച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.