ആണവ പദ്ധതിക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

ബെയ്ജിങ്: ഫ്രാന്‍സുമായി സഹകരിച്ച് ആരംഭിക്കാനിരിക്കുന്ന ആണവ പദ്ധതിക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം. കിഴക്കന്‍ പ്രവിശ്യയായ ചിയാങ്സുവിലെ ലിയാന്‍യുങാങ്ങില്‍ നിര്‍മിക്കാനിരിക്കുന്ന ആണവ മാലിന്യ സംസ്കരണ പ്ളാന്‍റിനെതിരെ ആയിരങ്ങള്‍ അണിനിരന്ന പ്രതിഷേധമാണ് നടന്നത്. സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുന്നില്‍ പ്രതിഷേധ പ്രകടനവുമായത്തെിയവരെ പൊലീസ് മര്‍ദിച്ചതായും റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍, ഒൗദ്യോഗിക ഫേസ്ബുക് പേജിലൂടെ ഈ ആരോപണം പൊലീസ് നിഷേധിച്ചു. ഫ്രഞ്ച് ആണവ ഇന്ധന ഗ്രൂപ്പായ അരേവ 2012ലാണ് ചൈനയുടെ ദേശീയ ആണവ കമ്പനിയുമായി (സി.എന്‍.എന്‍.സി) ആണവ മാലിന്യ സംസ്കരണ യൂനിറ്റ് ആരംഭിക്കാന്‍ കരാറിലൊപ്പിട്ടത്. എന്നാല്‍, പ്ളാന്‍റ് സ്ഥാപിക്കാന്‍ സാധ്യതയുള്ള ഇടങ്ങള്‍ ഇപ്പോഴാണ് വ്യക്തമാക്കിയത്. ആണവ പ്ളാന്‍റ് സ്ഥാപിക്കുന്നത് ലിയാന്‍യുങാങ്ങിലെ ജനങ്ങളുടെ ജീവിതത്തെ അപകടകരമാക്കുമെന്ന് പ്രതിഷേധക്കാര്‍ അഭിപ്രായപ്പെട്ടു. തെരുവിലിറങ്ങിയ പ്രതിഷേധക്കാരെ പൊലീസ് വളഞ്ഞ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍, പ്രതിഷേധക്കാര്‍ക്കെതിരെ കടുത്ത മുറകള്‍ സ്വീകരിച്ചിട്ടില്ളെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
വേള്‍ഡ് ന്യൂക്ളിയര്‍ അസോസിയേഷന്‍ കണക്ക് പ്രകാരം ചൈനയില്‍ 34 ന്യൂക്ളിയര്‍ പവര്‍ റിയാക്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 20 എണ്ണം നിര്‍മാണത്തിലാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.