ഭീകരതാവിരുദ്ധ നടപടിയിലെ വീഴ്ച: യു.എസിന് പാകിസ്താന്‍െറ മറുപടി

ഇസ്ലാമാബാദ്: ഭീകരതാവിരുദ്ധ നടപടികള്‍ സ്വീകരിക്കുന്നതില്‍ പാകിസ്താന്‍ വിവേചനം കാണിക്കുന്നുണ്ടെന്ന യു.എസ് വക്താവിന്‍െറ പ്രസ്താവനക്ക് പാകിസ്താന്‍െറ മറുപടി. സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റ് ഡെപ്യൂട്ടി വക്താവ് മാര്‍ക് ടോണറുടെ പ്രസ്താവന വൈരുധ്യം നിറഞ്ഞതും യാഥാര്‍ഥ്യം മറന്നുമാണെന്ന് വിദേശകാര്യ ഓഫിസ് വക്താവ് പ്രതികരിച്ചു.

രണ്ടു ദിവസം മുമ്പാണ്, സ്വന്തം രാജ്യത്ത് അക്രമം സംഘടിപ്പിക്കുന്ന ഭീകരര്‍ക്കുനേരെ നടപടിയെടുക്കുന്ന പാകിസ്താന്‍ അയല്‍രാജ്യങ്ങളില്‍ ഭീകരപ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന സംഘങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ളെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റ് വക്താവ് പറഞ്ഞത്. എന്നാല്‍, ഭീകരതക്കെതിരായി നടപടികളില്‍ പാകിസ്താന്‍ ഏറെ മുന്നിലാണെന്നും ഇക്കാര്യം യു.എസ് സെനറ്റര്‍ ജോണ്‍ മക്കെയിന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ അംഗീകരിച്ച് പ്രസ്താവന നടത്തിയിട്ടുള്ളതും പാക് വക്താവ് ചൂണ്ടിക്കാട്ടി.

അഫ്ഗാന്‍ താലിബാനും ഹഖാനി ശൃംഖലക്കുമെതിരെ മതിയായ നടപടികള്‍ സ്വീകരിക്കുന്നില്ളെന്ന് ചൂണ്ടിക്കാട്ടി പാകിസ്താന് നല്‍കാനുള്ള 2000 കോടി രൂപയുടെ സൈനിക സഹായം മരവിപ്പിച്ചതായി പെന്‍റഗണ്‍ കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.