മക്കയിലേക്ക് അനുശോചന പ്രവാഹം

മക്ക: തീര്‍ഥാടന നഗരിയിലെ അപ്രതീക്ഷിത ദുരന്തത്തില്‍ ലോകത്തിന്‍റെ നാനാഭാഗത്തു നിന്നും അനുശോചനം പ്രവഹിക്കുന്നു. മക്കയിലെ രണ്ട് വിശുദ്ധ പള്ളികളുടെ കൈകാര്യ കര്‍തൃത്വം വഹിക്കുന്ന ഇമാമുമാര്‍ക്കാണ് നേരിട്ടും അല്ലാതെയും അനുശോചന സന്ദേശങ്ങള്‍ ലഭിക്കുന്നത്.

യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കിമൂണ്‍, യു.എ.ഇ വൈസ് പ്രസിഡന്‍റ് , യു. എസ് അംബാസഡര്‍, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി,ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍കല്‍,ഖത്തര്‍ പ്രധാനമന്ത്രി, ജോര്‍ദാന്‍ രാജാവ്, തുര്‍ക്കി പ്രസിഡന്‍റ്, ഇറ്റാലിയന്‍ കോണ്‍സുലേറ്റ് തുടങ്ങിയവര്‍ അനുശോചനം അറിയിച്ച പ്രമുഖരില്‍ പെടും.

ദുരന്ത സ്ഥലത്തത്തെിയ സൗദിയിയിലെ ജനറല്‍ മുഫ്തി, പണ്ഡിതന്‍മാര്‍, ശൈഖുമാര്‍, ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന ക്ഷണിതാക്കള്‍, മിനയിലെ മന്ത്രിമാര്‍ എന്നിവരെ രണ്ടു ഇമാമുമാരും ചേര്‍ന്ന് സ്വീകരിച്ചു. മിന ദുരന്തത്തില്‍ അന്വേഷണം നടക്കുന്നതായി സൗദി സുരക്ഷാ വക്താവ് അറിയിച്ചു. നൈഗര്‍ റിപ്പബ്ളിക്കിന്‍റെ പ്രസിഡന്‍റ് സൗദി അംബാസഡറുമായി കൂടിക്കാഴ്ച നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.