യു.എന്‍ പ്രമേയം: ഉന്നതതല യോഗം

കൊളംബോ: ശ്രീലങ്കയില്‍ 26 വര്‍ഷം നീണ്ട ആഭ്യന്തയുദ്ധകാലഘട്ടത്തിലുണ്ടായ യുദ്ധക്കുറ്റങ്ങളെ സംബന്ധിച്ച യു.എന്‍ പ്രമേയം ചര്‍ച്ചചെയ്യാനായി പ്രസിഡന്‍റ് മൈത്രിപാല സിരിസേന ഉന്നതതല യോഗം വിളിച്ചു. വൈകീട്ട് നടക്കുന്ന ചര്‍ച്ചയില്‍ 21 രാഷ്ട്രീയപാര്‍ട്ടികള്‍ സംബന്ധിക്കും. പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയും സന്നിഹിതനായിരിക്കും. യുദ്ധക്കുറ്റങ്ങളെ കുറിച്ച്  അന്വേഷണത്തിന് യു.എന്‍ ഉത്തരവിട്ടിരുന്നു.  
എന്നാല്‍ അന്താരാഷ്ട്രതലത്തില്‍ അന്വേഷിക്കണമെന്ന യു.എന്‍ സമിതിയുടെ ആവശ്യം ശ്രീലങ്കന്‍ സര്‍ക്കാര്‍ തള്ളുകയായിരുന്നു. ആഭ്യന്തരതലത്തില്‍ രാജ്യത്തെ നിയമവ്യവസ്ഥകള്‍ക്ക് വിധേയമായി മാത്രം അന്വേഷണം നടത്തിയാല്‍ മതിയെന്നായിരുന്നു സര്‍ക്കാറി ന്‍െറ നിലപാട്.
യുദ്ധത്തില്‍ കൊല്ലപ്പെട്ട നാല്‍പതിനായിരത്തോ ളം പേരില്‍ കൂടുതലും സിവിലിയന്മാരായിരുന്നുവെന്നാണ് യു.എന്‍ കണക്ക്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.