ക്വാലാലംപുര്‍: കണ്ടത്തെിയ അവശിഷ്ടങ്ങള്‍ എം.എച്ച് 370 മലേഷ്യന്‍ വിമാനത്തിന്‍േറതല്ളെന്ന് വിമാനദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങള്‍. കൂടുതല്‍ ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ക്കായി കാത്തിരിക്കുന്നതായും ഇവര്‍ പറഞ്ഞു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍നിന്ന് കണ്ടെടുത്ത വിമാനാവശിഷ്ടങ്ങള്‍ ഫ്രാന്‍സില്‍നിന്നുള്ള വിദഗ്ധ സംഘം മലേഷ്യന്‍ വിമാനത്തിന്‍േറതുതന്നെയാണെന്ന് സ്ഥിരീകരിച്ചതായി മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് കഴിഞ്ഞ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. ഒരാഴ്ചക്കുശേഷവും മറ്റു വിദഗ്ധര്‍ ഇത് മലേഷ്യന്‍ വിമാനത്തിന്‍േറതാണെന്ന് സ്ഥിരീകരിച്ചിട്ടില്ളെന്ന് ദുരന്തത്തിലെ ഇരകളുടെ കുടുംബങ്ങളുടെ കൂട്ടായ്മയായ ‘വോയ്സ് 370’ പറഞ്ഞു. കൃത്യമായ ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന് ഇവര്‍ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.