കാബൂള്‍: ഐ.എസ് തീവ്രവാദികള്‍ വെടിമരുന്ന് കെട്ടിവെച്ച് അഫ്ഗാന്‍ തടവുകാരെ വധിക്കുന്ന വിഡിയോയെ താലിബാന്‍ അപലപിച്ചു. അഫ്ഗാനിസ്താനിലേക്ക് നീങ്ങുന്ന ഐ.എസിനും താലിബാനും ഇടയില്‍ വര്‍ധിച്ചുവരുന്ന ശത്രുതയിലേക്ക് വെളിച്ചം വീശുന്നതാണ് വിഡിയോ. താലിബാനോടോ അഫ്ഗാന്‍ സര്‍ക്കാറിനോടോ അനുഭാവം പുലര്‍ത്തുന്നവരെയാണ് കഴിഞ്ഞ ദിവസം മതനിന്ദ ആരോപിച്ച് ഐ.എസ് കൊലപ്പെടുത്തിയത്. കിഴക്കന്‍ അഫ്ഗാനിസ്താനിലെ മലനിരകള്‍ക്കിടയിലാണ് വിഡിയോ ഷൂട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം സാമൂഹികമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട നാലുമിനിറ്റ് വിഡിയോയില്‍ ദൃശ്യങ്ങള്‍ക്കൊപ്പമുള്ളത് അറബിയിലും പഷ്തുവിലുമുള്ള സംഭാഷണമാണ്.
എന്നാല്‍, കൊലചെയ്യപ്പെട്ടത് നിരപരാധികളാണെന്നാണ് താലിബാന്‍ വാദിക്കുന്നത്. വെള്ളത്താടിയുള്ള ഗോത്ര തലവന്മാരെ ക്രൂരമായി കൊല്ലുകയാണ് ഐ.എസ് ചെയ്തതെന്ന് താലിബാന്‍ ആരോപിച്ചു. ‘ഇസ് ലാമിന്‍െറ പേരില്‍ ഇതുപോലെയുള്ള ക്രൂര നടപടികളെടുക്കുന്നതിനെ പിന്തുണക്കാനാവില്ല’ ^താലിബാന്‍ പ്രസ്താവനയില്‍ പറഞ്ഞു. യു.എസ് അനുകൂല അഫ്ഗാന്‍ സര്‍ക്കാറിനെതിരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തുന്ന താലിബാന്‍ നിരവധി സിവിലിയന്മാരെ കൊലപ്പെടുത്തിയിട്ടുണ്ട്. മുല്ലാ ഉമറിന്‍െറ മരണം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് താലിബാന്‍ നേതൃത്വത്തിലുണ്ടായ അസ്വാരസ്യങ്ങള്‍ക്കിടെയാണ് ഐ.എസ് രാജ്യത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.