ഇന്തോനേഷ്യയില്‍ മന്ത്രിസഭ ഉടച്ചുവാര്‍ത്ത് പ്രസിഡന്‍റ്

ജകാര്‍ത്ത: ഇന്തോനേഷ്യയില്‍ പ്രസിഡന്‍റ് ജോകോ വിദോദോ ധനകാര്യമന്ത്രിമാരെ മാറ്റി പുതിയ മന്ത്രിസഭ രൂപവത്കരിച്ചു. അധികാരമേറ്റ് ഒരു വര്‍ഷം തികയുന്ന വേളയിലാണ് മന്ത്രിസഭയില്‍ അഴിച്ചുപണി നടക്കുന്നത്. ആറുവര്‍ഷമായി താഴ്ന്ന വളര്‍ച്ചനിരക്ക് ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടു എന്ന വിമര്‍ശത്തെ തുടര്‍ന്നാണ് മന്ത്രിസഭയിലെ അഴിച്ചുപണി. മുന്‍ കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ ഡാര്‍മിന്‍ നാസുഷിയനെ ധനകാര്യ മന്ത്രിയായും പ്രമുഖ സ്വകാര്യ ഓഹരി എക്സിക്യുട്ടീവ് തോമസ് ലെംബോങ്ങിനെ വാണിജ്യ മന്ത്രിയായും നിയമിച്ചു. നാല് മറ്റ് മന്ത്രിമാരുടെ സ്ഥാനങ്ങളിലും മാറ്റമുണ്ട്.
മന്ത്രിസഭയിലെ അഴിച്ചുപണി സര്‍ക്കാറിനിടയില്‍ ശക്തമായ  കൂട്ടായ്മ കൊണ്ടുവരുമെന്ന് പ്രസിഡന്‍റിന്‍െറ വക്താവ് ടെറ്റന്‍ മസ്ദുകി പറഞ്ഞു. ഇദ്ദേഹത്തിന്‍െറ ഭരണത്തിന്‍െറ ആദ്യപകുതിയില്‍ ശക്തമായ വളര്‍ച്ചകൊണ്ടുവരാന്‍ കഴിഞ്ഞെങ്കിലും രണ്ടാം പകുതിയില്‍ വളര്‍ച്ചനിരക്ക് കുറഞ്ഞതിന് ഏറെ വിമര്‍ശങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. രാഷ്ട്രീയ നിരീക്ഷകര്‍ മന്ത്രിസഭയിലെ മാറ്റത്തെ സ്വാഗതം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.