പഴയ മിസൈല്‍ പൊട്ടിത്തെറിച്ചു; ഗസ്സയില്‍ നാലു മരണം

ഗസ്സ സിറ്റി: കഴിഞ്ഞ വര്‍ഷം ഇസ്രായേല്‍ ആക്രമണത്തിനിടെ പതിച്ച മിസൈല്‍ പൊട്ടിത്തെറിച്ച് ഗസ്സയില്‍ നാലുപേര്‍ മരിച്ചു. 30ലേറെ പേര്‍ക്ക് പരിക്കേറ്റു. റഫയില്‍ ഹമാസ് അംഗമായ അയ്മന്‍ അബൂ നഖിറയുടെ വീട്ടിലാണ് സ്ഫോടനം. ആക്രമണകാലത്ത് പൊട്ടാതെ കിടന്ന മിസൈല്‍ ശനിയാഴ്ച അത്യുഗ്രന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

സ്ഫോടന കാരണം പരിശോധിച്ചുവരുകയാണ്. അയ്മന് സംഭവത്തില്‍ പരിക്കേറ്റു. അദ്ദേഹത്തിന്‍െറ മകനും മൂന്ന് ബന്ധുക്കളുമാണ് മരിച്ചത്. ഇതേ വീട് 2014ലും ആക്രമണത്തിനിരയായിരുന്നു. ആഗസ്റ്റ് ഒന്നിനും നാലിനുമിടയില്‍ റഫയില്‍ നടന്ന ഭീകരമായ ആക്രമണത്തില്‍ 200ഓളം സിവിലിയന്മാര്‍ കൊല്ലപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.