അമേരിക്ക ജപ്പാനെ നിരീക്ഷിച്ചിരുന്നതായി വിക്കിലീക്സ്

ടോക്യോ: ജപ്പാന്‍  സര്‍ക്കാറിനെയും കമ്പനികളെയും യു.എസ് നിരീക്ഷിക്കുകയും വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്തിരുന്നതായി വ്യക്തമാക്കുന്ന രേഖകള്‍ വിക്കിലീക്സ് പുറത്തുവിട്ടു. യു.എസ് ദേശീയ സുരക്ഷാ ഏജന്‍സി ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ സുഹൃദ് രാജ്യങ്ങള്‍ക്കെതിരെയും ചാരപ്രവര്‍ത്തനം നടത്തിയെന്നതിന്‍െറ രേഖകള്‍ നേരത്തേ വിക്കിലീക്സ് പുറത്തുവിട്ടതിന്‍െറ തുടര്‍ച്ചയായാണ് ഈ വെളിപ്പെടുത്തല്‍.
ജപ്പാന്‍ സര്‍ക്കാറിന്‍െറ വിവിധ മന്ത്രാലയങ്ങള്‍, ഓഫിസുകള്‍ എന്നിവിടങ്ങളില്‍നിന്നു യു.എസ് സ്ഥിരമായി വിവരം ചോര്‍ത്തിയതായാണു വെളിപ്പെടുത്തല്‍. പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ ഒൗദ്യോഗിക വസതിയില്‍ മന്ത്രിതലത്തിലെ രഹസ്യവിവരങ്ങളും ചോര്‍ത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.