രാജ്യം ഭരിക്കാൻ ഹിലരി അയോഗ്യ – ട്രംപ്​

വാഷിങ്​ടൺ: രാജ്യത്തെ നയിക്കാൻ ഹിലരി ക്ലിൻറൺ അയോഗ്യയാണെന്ന്​ റിപ്പബ്ലിക്കൻ പ്രസിഡൻറ്​ സ്​ഥാനാർഥി  ഡൊണാൾഡ്​ ട്രംപ്​. ട്വിറ്ററിലൂടെയാണ്​ ട്രംപ് ഹിലരിക്കെതിരെ തിരിഞ്ഞത്​. ദേശീയ നയത്തിൽ ഹിലരി കൈക്കൊണ്ട നിലപാടും മതമൗലികവാദ വിഷയത്തിലും അഭയാർഥി പ്രതിസന്ധിയിൽ പുലർത്തുന്ന നിശബ്​ദതയും ട്രംപ്​ ​ചോദ്യം ​െചയ്തു.

വാൾ സ്​ട്രീറ്റ്​ വിഷയത്തിലും രാജ്യ​ത്ത്​  ജോലി സാധ്യത വർദ്ധിപ്പിക്കുന്നതിനെ കുറിച്ച്​ നടത്തിയ പ്രസ്​താവനയെയും ട്രംപ്​ വിമർശിച്ചു. രാജ്യ​ത്ത്​ വർദ്ധിച്ച്​ വരുന്ന കൊള്ളയെയും അഴിമതിയെയും അവർ അഭിമുഖീകരിക്കുന്നില്ലെന്നും ട്രംപ്​ ട്വിറ്ററിൽ കുറിച്ചു. നേരത്തെ ട്രംപി​െൻറ ട്വീറ്റിനെ പ്രസംഗത്തിൽ ഹിലരി പരിഹസിച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.