യു.എസ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പ്​: ട്രംപ്​ റിപബ്ലിക്കൻ സ്ഥാനാർഥി

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ഡൊണാള്‍ഡ് ട്രംപിനെ ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. ഒഹായോവില്‍ നടക്കുന്ന റിപ്പബ്ളിക്കന്‍ പാര്‍ട്ടി ദേശീയ കണ്‍വെന്‍ഷനിലാണ് ഒൗദ്യോഗിക പ്രഖ്യാപനം. യു.എസ് സ്പീക്കര്‍ ഓഫ് ദ ഹൗസ് പോള്‍ റയാന്‍ ആണ് ട്രംപിന്‍െറ സ്ഥാനാര്‍ഥിത്വം അറിയിച്ചത്. അലബാമ സെനറ്റര്‍ ജെഫേഴ്സണും ന്യൂയോര്‍ക് പ്രതിനിധി ക്രിസ് കോളിങ്ങും ഡൊണാള്‍ഡ് ട്രംപിന്‍െറ മകന്‍ ട്രംപ് ജൂനിയറും സ്ഥാനാര്‍ഥിത്വത്തെ പിന്താങ്ങി. എതിര്‍പ്പുകളില്ലാത്തതിനാല്‍ ഐകകണ്ഠ്യേനയായിരുന്നു തെരഞ്ഞെടുപ്പ്. മാസങ്ങള്‍ നീണ്ട തെരഞ്ഞെടുപ്പ് കാമ്പയിനൊടുവില്‍ ജോണ്‍ കാസിച്, ജെബ് ബുഷ് പോലുള്ള പ്രമുഖരുള്‍പ്പെടെ മത്സരരംഗത്തുണ്ടായിരുന്ന 17 പേരെ പിന്തള്ളിയാണ്  ട്രംപ് സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചത്.  ഒഹായോവിലെ ക്ളീവ്ലന്‍ഡില്‍ നടന്ന കണ്‍വെന്‍ഷനില്‍ ട്രംപ് 1725 പേരുടെ പിന്തുണ നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തത്തെിയ ടെഡ് ക്രൂസിന് 475 വോട്ടുകള്‍ മാത്രമാണ് നേടാനായത്. അവസാന നിമിഷ ‘അട്ടിമറി’ ശ്രമവും അതിജീവിച്ചാണ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത്.  വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഇന്ത്യാന ഗവര്‍ണര്‍ മൈക് പെന്‍സിനെയും പാര്‍ട്ടി നാമനിര്‍ദേശം ചെയ്തു.
 

ഒരു വര്‍ഷം മുമ്പാണ് 70കാരനായ ഈ ശതകോടീശ്വരന്‍ രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെച്ചത്. പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വത്തിനായുള്ള മത്സരത്തിനിടെ മുസ്ലിംകള്‍ക്ക് അമേരിക്കയിലേക്ക് വിലക്കേര്‍പ്പെടുത്തണം, മെക്സികോ അതിര്‍ത്തിയില്‍ കുടിയേറ്റക്കാരെ തടയാന്‍ വന്മതില്‍ പണിയും എന്നു തുടങ്ങി എണ്ണമറ്റ വിവാദപ്രസ്താവനകള്‍കൊണ്ട് ട്രംപ് മാധ്യമങ്ങളില്‍ നിറഞ്ഞു.
കഴിഞ്ഞ ദിവസം ദേശീയ കണ്‍വെന്‍ഷന്‍ പ്രസംഗത്തില്‍ മിഷേല്‍ ഒബാമയുടെ വാക്കുകള്‍ കോപ്പിയടിച്ച ട്രംപിന്‍െറ പ്രിയ പത്നി മെലാനിയയും പുലിവാലു പിടിച്ചിരുന്നു.

റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വം ബഹുമതിയായി കരുതുന്നു. ഒന്നാമതത്തൊന്‍ കഴിവിന്‍െറ പരമാവധി ശ്രമിക്കുമെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. നമ്മള്‍ നമ്മുടെ ജോലികള്‍ തിരിച്ചുപിടിക്കും. ഒഴിവുകള്‍ നികത്തി സൈന്യത്തെ പുന$സംഘടിപ്പിക്കുമെന്നും ഐ.എസിനെ ഉന്മൂലനം ചെയ്യുമെന്നും രാജ്യത്തെ ക്രമസമാധാനനില പുന$സ്ഥാപിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ന്യൂയോര്‍ക്കില്‍നിന്ന് വിഡിയോ കോണ്‍ഫറന്‍സിലൂടെ ട്രംപ് കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്തു.  നവംബര്‍ എട്ടിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഹിലരി ക്ളിന്‍റനായിരിക്കും ട്രംപിന്‍െറ എതിരാളി. വിജയിച്ചാല്‍ രാഷ്ട്രീയ പശ്ചാത്തലമില്ലാതെ ബിസിനസ് രംഗത്തുനിന്ന് അമേരിക്കന്‍ പ്രസിഡന്‍റാകുന്ന ആദ്യ വ്യക്തിയായിരിക്കും ട്രംപ്.

പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഒബാമ ഭരണകൂടം നിയമിച്ച ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നതിന് നിയമം പാസാക്കാന്‍ കോണ്‍ഗ്രസില്‍ സമ്മര്‍ദം ചെലുത്തുമെന്ന് ട്രംപിന്‍െറ അനുയായിയും ന്യൂജഴ്സി ഗവര്‍ണറുമായ  ക്രിസ് ക്രിസ്റ്റി വെളിപ്പെടുത്തി. അടുത്തയാഴ്ച ഫിലഡെല്‍ഫിയയില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഹിലരി ക്ളിന്‍റനെ ഒൗദ്യോഗിക സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കും. എതിര്‍സ്ഥാനാര്‍ഥിയായ ബേണി സാന്‍ഡേഴ്സ് നേരത്തേ ഹിലരിയെ പിന്തുണച്ച് രംഗത്തത്തെിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.