വാഷിങ്ടണ്‍: അമേരിക്കയിലെ ഒറിഗോണിലെ റോസ്ബര്‍ഗ് അംപ്ക്വ കമ്മ്യൂണിറ്റി കോളജില്‍ അതിക്രമിച്ച് കയറിയ തോക്കുധാരി നടത്തിയ വെടിവെപ്പില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. വ്യാഴാഴ്ച രാവിലെ അമേരിക്കന്‍ സമയം 10.30നാണ് സംഭവം നടന്നത്. വെടിവെപ്പിന്‍െറ കാരണം എന്താണെന്ന് വ്യക്തമല്ല. അക്രമിയെ കീഴ്പ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പരിസര പ്രദേശങ്ങളിലെ ആശുപത്രികളില്‍ വെടിയേറ്റവരെ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് ഈ കാമ്പസില്‍ പഠിക്കുന്നത്. അടുത്തിടെയായി അമേരിക്കയില്‍ കാമ്പസുകളിലെ വെടിവെപ്പ് വര്‍ധിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.