ഫലസ്തീന്‍ തടവുകാര്‍  നിരാഹാര സമരം അവസാനിപ്പിച്ചു

ഗസ: ഹമാസ് ബന്ധമുള്ള 200ലേറെ ഫലസ്തീന്‍ തടവുകാര്‍ നടത്തിവന്ന നിരാഹാര സമരം ജയില്‍ അധികൃതരുമായുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ അവസാനിപ്പിച്ചു. തടവുകാരുടെ ദേഹപരിശോധന തടയണമെന്നും ജയിലിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് സമരം ആരംഭിച്ചത്.

അപമാനിക്കുന്ന തരത്തിലുള്ള ദേഹപരിശോധന അവസാനിപ്പിക്കാനും ജയിലിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും സെല്ലുകളില്‍ കൂടുതല്‍ പേരെ താമസിപ്പിക്കുന്നത് അവസാനിപ്പിക്കാനും ധാരണയായതിന്‍െറ അടിസ്ഥാനത്തിലാണ് അധികൃതരുമായി ധാരണയിലത്തെിയതെന്ന് ഗസയിലെ തടവുകാരുടെ മാധ്യമ ഓഫിസ് അറിയിച്ചു. ഹമാസ് ബന്ധമുള്ള തടവുകാരെ സെല്ലുകളില്‍ നിന്ന് പുറത്തിറക്കി നഗ്നരാക്കി പരിശോധ നടത്തിയതിനെ തുടര്‍ന്നാണ് ഹമാസ് അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചത്. നായ്ക്കളെ ഉപയോഗിച്ച് തടവുകാരെ ഉപദ്രവിക്കുന്ന സംഭവവുമുണ്ടായിരുന്നു. 
തീവ്രവാദികള്‍ക്ക് ജയിലിലിരുന്ന് നിര്‍ദേശം നല്‍കുന്നതായ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്നും മൊബൈല്‍ ഫോണുകള്‍ കണ്ടത്തെിയതായും ഇസ്രായേല്‍ അവകാശപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.