കേപ്ടൗണ്‍: ഹമാസ് നേതാവ് ഖാലിദ് മിശ്അലിന് ദക്ഷിണാഫ്രിക്കയില്‍ ഊഷ്മള വരവേല്‍പ്. ഇസ്രായേലും ഫലസ്തീനും തമ്മില്‍ തുടരുന്ന സംഘര്‍ഷത്തിന്‍െറ പശ്ചാത്തലത്തില്‍ ഹമാസ് നേതാവിന്‍െറ ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ട്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് ദക്ഷിണാഫ്രിക്കയിലത്തെിയ മിശ്അലിന് ആഫ്രിക്കന്‍ നാഷനലിസ്റ്റ് പാര്‍ട്ടിയും പ്രസിഡന്‍റ് ജേക്കബ് സുമയും ഊഷ്മള സ്വീകരണമാണ് നല്‍കിയത്. യു.എസും യൂറോപ്യന്‍ യൂനിയനും ഹിറ്റ്ലിസ്റ്റില്‍ പെടുത്തിയ ഹമാസിന് ആദ്യമായാണ് മറ്റൊരു രാജ്യത്ത ്ഇത്തരമൊരു സ്വീകരണം ലഭിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് ജേക്കബ് സുമയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ഇസ്രായേല്‍ അതിക്രമത്തിനെതിരെ ലോകം കണ്ണടക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക അടിച്ചമര്‍ത്തപ്പെട്ടവരുടെ കൂടെയാണെന്ന് സുമ പറഞ്ഞു. ജേക്കബ ്സുമ ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള സന്ദേശം മിശ്അലിന് കൈമാറി. ഫലസ്തീന്‍ ജനതക്കു നേരെ ഇസ്രായേലിന്‍െറ ആക്രമണം മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയുടെ ഭാഗമാണെന്ന് എ.എന്‍.സി വക്താവ് വ്യക്തമാക്കി. ദക്ഷിണാഫ്രിക്കന്‍ ജനത നേരിട്ട വര്‍ണവിവേചന നയത്തോടാണ് മിശ്അല്‍ ഫലസ്തീന്‍ ജനതക്കു നേരെയുള്ള അതിക്രമത്തെ മിശ്അല്‍ വിശേഷിപ്പിച്ചത്. അധിനിവേശത്തില്‍നിന്ന് മോചനം ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് നെല്‍സണ്‍ മണ്ടേലയും ഫലസ്തീനികളെ പിന്തുണച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.