അബുജ: വടക്കു കിഴക്കന്‍ നൈജീരിയയിലെ ബോര്‍ണോയിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 47 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് സൈനിക വക്താക്കള്‍ അറിയിച്ചു. പ്രാദേശിക സമയം ഉച്ചക്ക് 1.30നാണ് മുമ്പ് നിരവധി തവണ സ്ഫോടനമുണ്ടായിട്ടുള്ള അതേ സ്ഥലത്ത് ആക്രമണമുണ്ടായത്. കഴിഞ്ഞയാഴ്ചകളില്‍ ബോകോ ഹറാം തീവ്രവാദികള്‍ ഈ പ്രദേശത്ത് നടത്തിയ ആക്രമണങ്ങളില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.സബോണ്‍ നഗരത്തിലുള്ള കാലിച്ചന്തക്ക് സമീപത്താണ് ബോംബ് സ്ഫോടനമുണ്ടായതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ശരീരത്തില്‍ ഘടിപ്പിച്ച ബോംബുമായി എത്തിയ വനിതാ ചാവേര്‍ ആളുകള്‍ക്കിടയില്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് ദൃക്സാക്ഷി വിവരണം. ബോകോ ഹറാം തീവ്രവാദികള്‍ക്കെതിരെ ആഫ്രിക്കന്‍ രാജ്യങ്ങളുടെയാകെ സഹകരണത്തോടെ രൂപവത്കരിച്ച മള്‍ട്ടിനാഷനല്‍ ടാസ്ക് ഫോഴ്സിന് മേഖലയിലെ സുരക്ഷ കര്‍ക്കശമാക്കാന്‍ കഴിഞ്ഞുവെന്ന് അവകാശപ്പെടുന്നതിനിടെയാണ് പുതിയ സ്ഫോടനമുണ്ടായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.