മെഡിറ്ററേനിയന്‍ ബോട്ട് ദുരന്തം 200 പേരെക്കുറിച്ച് വിവരമില്ല

ട്രിപളി: മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ അപകടത്തില്‍ പെട്ട ബോട്ടിലുണ്ടായിരുന്ന 200ലേറെ പേരെക്കുറിച്ച് വിവരമില്ല. 600ലേറെ പേര്‍ കയറിയ ബോട്ട് ലിബിയന്‍ തീരത്തുനിന്ന് 25 കിലോമീറ്റര്‍ അകലെ കഴിഞ്ഞ ദിവസമാണ് മറിഞ്ഞത്. 373 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ പറഞ്ഞു. 25 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

ഇനിയാരെങ്കിലും ജീവനോടെ രക്ഷപ്പെടാനുള്ള സാധ്യത വിരളമാണ്. അഞ്ചു കപ്പലുകള്‍ സ്ഥലത്ത് അരിച്ചുപെറുക്കുന്നുണ്ട്. യാത്രക്കാരുടെ നാടും വിലാസവും വ്യക്തമല്ളെങ്കിലും ഏറെപേരും സിറിയയില്‍നിന്നാണെന്നാണ് കരുതുന്നത്. അടിയന്തര ചികിത്സ ആവശ്യമുള്ള ആറുപേരെ ഹെലികോപ്ടറില്‍ ഇറ്റാലിയന്‍ ദ്വീപായ ലംപിഡുസയിലേക്ക് മാറ്റി. ഇവരില്‍ 19കാരിയായ ഫലസ്തീനി പെണ്‍കുട്ടിയുമുണ്ട്. മരണസംഖ്യ കുത്തനെ ഉയരുമെന്നാണ് സൂചന.

കഴിഞ്ഞ ഏപ്രിലിനു ശേഷം മെഡിറ്ററേനിയനില്‍ നടക്കുന്ന ഏറ്റവും വലിയ ബോട്ട് ദുരന്തമാണിത്. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ബോട്ട് ഇറ്റാലിയന്‍ നാവിക സേനക്ക് അടിയന്തര സന്ദേശമയക്കുകയായിരുന്നു. പരിസരത്തുണ്ടായിരുന്ന കപ്പല്‍ രക്ഷാപ്രവര്‍ത്തനത്തിനത്തെിയതോടെ യാത്രക്കാര്‍ മുഴുക്കെ ഒരു വശത്തേക്ക് നീങ്ങിയതാണ് അപകടം വരുത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.