Posted On
date_range Updated On
date_range ലഡാക്കിലെ സേനാപിന്മാറ്റം പൂർത്തിയായിട്ടില്ലെന്ന് ഇന്ത്യ; ചൈനക്ക് മറുപടി
ന്യൂഡൽഹി: ലഡാക്കിലെ സംഘർഷ മേഖലകളിൽ നിന്നുളള സേനാപിന്മാറ്റം പൂർണമായും പൂർത്തിയായിട്ടില്ലെന്ന് ഇന്ത്യ. ലഡാക്കിലെ മിക്ക മേഖലകളിലും സേനാപിന്മാറ്റം പൂർത്തിയായെന്ന് ചൈനയുടെ അവകാശവാദത്തോടാണ് മറുപടി. ലഡാക്കിൽ താഴെത്തട്ടിൽ സ്ഥിതി ശാന്തമാവുകയാണെന്നും ചൈന അവകാശപ്പെട്ടിരുന്നു.
സേനാപിന്മാറ്റത്തിൽ പുരോഗതിയുണ്ടായിട്ടുണ്ട്. എന്നാൽ, ഈ പ്രക്രിയ പൂർത്തിയായിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സേനാപിന്മാറ്റം പൂർത്തിയാക്കാൻ ഇരു രാജ്യങ്ങളുടേയും ഉന്നത സൈനിക ഉദ്യോഗസ്ഥർ വൈകാതെ തന്നെ കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സേനാപിന്മാറ്റം പൂർത്തിയാക്കാൻ ചൈന പൂർണമായും സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.