ചന്ദ്രശേഖര റാവു പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന്​ തെലങ്കാന കോൺഗ്രസ്​

ഹൈദരാബാദ്​: തെലങ്കാന രാഷ്​ട്ര സമിതി പ്രസിഡൻറും മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര റാവു മാതൃകാ പെരുമാറ്റച്ചട ്ടം ലംഘിച്ചുവെന്ന്​ ആരോപിച്ച്​ തെലങ്കാന പ്രദേശ്​ കോൺഗ്രസ്​ കമ്മിറ്റി തെരഞ്ഞെടുപ്പ്​ കമ്മീഷന്​ പരാതി നൽകി.

മുഖ്യമന്ത്രിയുടെ വസതിയായ പ്രഗതി ഭവൻ ചന്ദ്രശേഖര റാവു ഓഫീസ്​ കം റസിഡൻസായി ഉപയോഗിക്കുന്നുവെന്നാണ്​ കോൺഗ്രസിശൻറ ആരോപണം. പലതവണ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും പരാതിയിൽ പറയുന്നു.

പെരുമാറ്റച്ചട്ട പ്രകാരം സർക്കാർ വസതികളോ ബംഗ്ലാവുകളോ പാർട്ടി അധികാരികളോ സ്​ഥാനാർഥികളോ ഉപയോഗിക്കരുത്​. പ്രചാരണ ഓഫീസ്​ എന്ന നിലയിൽ ഒരു സ്​ഥാനാർഥിക്കും സർക്കാർ വസതികൾ ഉപയോഗിക്കാൻ അനുവാദമില്ല.

തെരഞ്ഞെടുപ്പ്​ അജണ്ടയുമായി ബന്ധ​പ്പെട്ട യോഗങ്ങൾ ഇവിടെ വെച്ച്​ നടത്തുന്നതിനും അനുമതിയില്ല. എന്നാൽ ചന്ദ്ര ശേഖര റാവു ഈ നിയമം ലംഘിക്കുകയാണെന്നാണ്​ കോൺഗ്രസിൻറെ ആരോപണം. ഏപ്രിൽ 11നാണ്​ തെലങ്കാനയിൽ തെരഞ്ഞെടുപ്പ്​ നടക്കുന്നത്​.

Tags:    
News Summary - ​Telangana Congress Accuses KCR Violate Code of Conduct - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.