ന്യൂഡൽഹി: കോവിഡിെൻറ രണ്ടാം തരംഗത്തിൽ വലയുന്ന ഇന്ത്യയിലേക്ക് ഒരു കോവിഡ് വാക്സിൻ കൂടി എത്തുന്നു. അഹമ്മദാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മരുന്ന് നിർമാതാക്കളായ സിഡുസ് കാഡിലയുടെ സികോവ്-ഡി വാക്സിന് ഉടൻ അനുമതി ലഭിക്കുമെന്നാണ് സൂചന. ക്ലിനിക്കൽ ട്രയൽ പൂർത്തിയാക്കി അന്തിമാനുമതിക്കായി കമ്പനി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
പ്രതിമാസം ഒരു കോടി ഡോസ് വാക്സിൻ ഉൽപാദിപ്പിക്കാൻ കഴിയുമെന്ന് കമ്പനി അറിയിച്ചു. ഇത് നാല് കോടി ഡോസ് വരെയാക്കി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. വാക്സിൻ നിർമാണത്തിനായി ചില കമ്പനികളുമായി ചർച്ച ആരംഭിച്ചുവെന്നും സിഡുസ് കാഡില അറിയിച്ചു. രണ്ട് മുതൽ എട്ട് ഡിഗ്രി വരെ താപനിലയിൽ വാക്സിൻ സൂക്ഷിക്കാനാവും. ഇന്ത്യയിലെ വാക്സിനേഷൻ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ സികോവ്-ഡിക്ക് സാധിക്കുമെന്ന് കമ്പനി അധികൃതർ പ്രതീക്ഷ പ്രകടിപ്പിച്ചു.
സിഡുസ് കാഡില കൂടി എത്തുന്നതോടെ രാജ്യത്തെ കോവിഡ് വാക്സിനുകളുടെ എണ്ണം നാലായി ഉയരും. നേരത്തെ കോവിഷീൽഡ്, കോവാക്സിൻ, സ്പുട്നിക് വാക്സിനുകൾക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകിയിരുന്നു. ചില വിദേശ വാക്സിനുകൾക്കും ഉടൻ അംഗീകാരം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.