??????? ??????

ഇന്ത്യ ഒൗദ്യോഗികമായി ആവശ്യപ്പെട്ടാൽ സാക്കിർ നായികിനെ കൈമാറാമെന്ന്​ മലേഷ്യൻ ഉപപ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യ ഒൗദ്യോഗികമായി ആവശ്യപ്പെട്ടാൽ സാക്കിർ നായികിനെ കൈമാറുമെന്ന്​ മലേഷ്യൻ ഉപപ്രധാനമന്ത്രി അഹമ്മദ്​ സാഹിദ്​ ഹമീദി. മല്യേഷൻ പാർലമ​െൻറിൽ ഹമീദി ഇക്കാര്യം അറിയിച്ചുവെന്ന്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. സാകിർ നായികി​​​​െൻറ പ്രഭാഷണങ്ങൾ സമുദായങ്ങൾ തമ്മിൽ ശത്രുത വളർത്തുന്നതാണെന്ന് എൻ.​െഎ.എ കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച കേസിൽ ദേശീയ അന്വേഷണ എജൻസി കുറ്റപ്പത്രവും സമർപ്പിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ സാക്കിർ നായിക്​ മലേഷ്യയിലുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത്​ വന്നത്​.

 വൈകാതെ തന്നെ സാക്കീർ നായികനെ വിട്ടുകിട്ടാൻ ​മലേഷ്യൻ സർക്കാറിനെ സമീപിക്കുമെന്ന്​ എൻ.​​െഎ.എ അറിയിച്ചു. വിദേശകാര്യ മന്ത്രാലയം വഴി അപേക്ഷ നൽകാനുള്ള നടപടികൾ പൂർത്തിയാക്കി വരുകയാണെന്നും എൻ.​െഎ.എ വ്യക്​തമാക്കിയിട്ടുണ്ട്​.

അതേ സമയം, സാക്കീർ നായികി​​െൻറ സ്ഥിര താമസത്തിനുള്ള അനുമതി റദ്ദാക്കില്ലെന്ന്​ മലേഷ്യ അറിയിച്ചു. സാക്കീർ നായിക്​ മലേഷ്യയിൽ കുറ്റങ്ങളൊന്നും ചെയ്യാത്തതിനാലാണ്​ ഇതെന്നും സർക്കാർ വ്യക്​തമാക്കി. ഇന്ത്യ പാസ്​പോർട്ട്​ റദ്ദാക്കുന്നതിന്​ മു​േമ്പ സാക്കീർ നായികിന്​ പെർമിനൻറ്​ റെസിഡൻസി നൽകിയതായും മലേഷ്യൻ സർക്കാർ അറിയിച്ചിട്ടുണ്ട്​.

Tags:    
News Summary - Zakir Naik will be extradited if formal request is made by Indian govt, Malaysian deputy PM says-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.