യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ ‘ബസ്മേ റംസാൻ‘ സംഗമങ്ങളുടെ ദേശീയ തല ഉൽഘാടനം ബീഹാറിലെ ടാക്കൂർ ഗഞ്ചിൽ ദേശീയ പ്രസിഡന്റ് അഡ്വ. സർഫറാസ് അഹമ്മദ് നിർവഹിക്കുന്നു.

യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ ‘ബസ്മെ റംസാന്’ ബീഹാറിൽ തുടക്കം

ന്യൂഡൽഹി: മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ ‘ബുൻയാദ്‘ സംഘടന ക്യാമ്പയിൻ ഭാഗമായുള്ള ‘ബസ്മേ റംസാൻ‘ സംഗമങ്ങളുടെ ദേശീയതല ഉദ്ഘാടനം ബീഹാർ കിഷൻഗഞ്ച് ജില്ലയിലെ ടാക്കൂർ ഗഞ്ച് എച്ച്.ആർ.ഡി.എഫ് സ്കൂളിൽ യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് അഡ്വ. സർഫറാസ് അഹമ്മദ് നിർവഹിച്ചു. സീമാഞ്ചൽ മേഖലയിൽ നിന്നുള്ള മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകരും പ്രമുഖ വ്യക്തിത്വങ്ങളും സംഗമത്തിൽ പങ്കെടുത്തു.

ജനറൽ സെക്രട്ടറി ടി.പി അഷ്‌റഫലി മുഖ്യ പ്രഭാഷണം നടത്തി. ഓർഗനൈസിങ് സെക്രട്ടറി അഡ്വ. ഷിബു മീരാൻ, സെക്രട്ടറി സി.കെ ശാക്കിർ, യു.പി സംസ്ഥാന ജന:സെക്രട്ടറി ആഷിക് ഇലാഹി, എച്.ആർ.ഡി.എഫ് സെക്രട്ടറി സിറാജുദ്ധീൻ ചേലേമ്പ്ര, എച്ച്.ആർ.ഡി.എഫ് പ്രിൻസിപൽ ഫിറോസ്, അബ്ദുൾ റഹിം ടാക്കൂർ ഗഞ്ച് എന്നിവർ പ്രസംഗിച്ചു. യൂത്ത് ലീഗ് കിഷൻ ഗഞ്ച് ജില്ല ജനറൽ സെക്രട്ടറി നാഹിദ് അർഷദ് ബിട്ടു അധ്യക്ഷത വഹിച്ചു.

യൂത്ത് ലീഗിൻ്റെ ആശയപരമായ നിലപാടുകളും കർമ്മ പരിപാടികളും ഉത്തരേന്ത്യയിലെ യൂത്ത് ലീഗ് പ്രവർത്തകരോടൊപ്പം സാമൂഹ്യ വിദ്യാഭ്യാസ മേഖലകളിൽ സജീവമായി ഇടപെടുന്ന ചെറുപ്പക്കാരിലേക്ക് കൂടി എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ നടപ്പാക്കുന്ന പരിപാടിയാണ് ബസ്മേ റംസാൻ. ആഗ്രയിൽ നടന്ന ഷാൻ എ മില്ലത്ത് പ്രഖ്യാപനങ്ങളുടെ ഭാഗമായിട്ടാണ് ഉത്തരേന്ത്യയിൽ കേന്ദ്രീകരിച്ചുള്ള ‘ബസ് മേ റംസാൻ‘ സംഘടിപ്പിക്കുന്നത്. മൂന്നിന് ഡൽഹിയിലും നാലിന് ഹരിയാനയിലും ‘ബസ് മേ റംസാൻ‘ സൗഹൃദ സംഗമങ്ങൾ നടക്കും.

Tags:    
News Summary - Youth League National Committee's 'Basme Ramzan' begins in Bihar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.