മമത ബാനർജി

രക്തസാക്ഷി ദിന റാലിയുടെ വേദി മാറ്റണമെന്ന് കോടതി; മമതക്ക് തിരിച്ചടി

കൊ​ൽ​ക്ക​ത്ത: വ​ർ​ഷ​ങ്ങ​ളാ​യി മ​ധ്യ കൊ​ൽ​ക്ക​ത്ത​യി​ലെ എ​സ്‌​പ്ല​നേ​ഡി​ലു​ള്ള വി​ക്ടോ​റി​യ ഹൗ​സി​ന് മു​ന്നി​ൽ ജൂ​ലൈ 21ന് ​ര​ക്ത​സാ​ക്ഷി ദി​ന റാ​ലി ന​ട​ത്താ​റു​ള്ള മ​മ​ത​ക്ക് തി​രി​ച്ച​ടി​യാ​യി ഹൈ​കോ​ട​തി ഉ​ത്ത​ര​വ്. റാ​ലി​യു​ടെ വേ​ദി വി​ക്ടോ​റി​യ ഹൗ​സി​ന് മു​ന്നി​ൽ​നി​ന്ന് ബി​ർ​ള പ്ലാ​ന​റ്റേ​റി​യ​ത്തി​ന് സ​മീ​പ​ത്തേ​ക്ക് മാ​റ്റാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചു.

ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​നും ക്ര​മ​സ​മാ​ധാ​നം നി​ല​നി​ർ​ത്താ​നും ല​ക്ഷ്യ​മി​ട്ടാ​ണ് ഈ ​തീ​രു​മാ​ന​മെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. ബം​ഗാ​ൾ ഭ​രി​ക്കു​ന്ന ബി.​ജെ.​പി സ​ർ​ക്കാ​റും മ​മ​ത​യു​ടെ ആ​വ​ശ്യ​ത്തെ എ​തി​ർ​ത്തു. കൊ​ൽ​ക്ക​ത്ത​യു​ടെ ഹൃ​ദ​യ​ഭാ​ഗ​മാ​യ എ​സ്‌​പ്ല​നേ​ഡ് പ്ര​ദേ​ശ​ത്തി​ന് സ​മീ​പം അ​ന്ന് കോ​ൺ​ഗ്ര​സി​ന്‍റെ​യും തൃ​ണ​മൂ​ൽ വി​മ​ത വി​ഭാ​ഗ​ത്തി​ന്‍റെ​യും പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യ കോ​ട​തി, അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളൊ​ഴി​വാ​ക്കാ​ൻ ആ​വ​ശ്യ​ത്തി​ന് പൊ​ലീ​സി​നെ വി​ന്യ​സി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടു. ജൂ​ലൈ 21ന് ​ഉ​ച്ച​ക്ക് 12 മു​ത​ൽ വൈ​കീ​ട്ട് 3.30 വ​രെ​യാ​ണ് പ​രി​പാ​ടി.

അതേസമയം, തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ൽ ഭി​ന്ന​ത രൂ​ക്ഷ​മാ​ക്കി മു​തി​ർ​ന്ന നേ​താ​വും എം.​എ​ൽ.​എ​യു​മാ​യ മ​ദ​ൻ മി​ത്ര പ്ര​തി​പ​ക്ഷ നേ​താ​വ് ഋ​ത​ബ്ര​ത ബാ​ന​ർ​ജി ന​യി​ക്കു​ന്ന വി​മ​ത ക്യാ​മ്പി​ൽ ചേ​ർ​ന്നു. മ​മ​ത ബാ​ന​ർ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഔ​ദ്യോ​ഗി​ക പ​ക്ഷ​ത്തി​ന് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് ഈ ​നീ​ക്കം. ന​ഗ​ര​സ​ഭാ നി​യ​മ​ന കോ​ഴ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ദ​ൻ മി​ത്ര​യു​ടെ ഭാ​ര്യ​യെ​യും ര​ണ്ട് ആ​ൺ​മ​ക്ക​ളെ​യും ഇ.​ഡി ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ച​തി​ന് പി​റ്റേ​ന്നാ​ണ് നാ​ട​കീ​യ നീ​ക്ക​ങ്ങ​ൾ.

മ​മ​ത ബാ​ന​ർ​ജി​യെ അ​നു​കൂ​ലി​ക്കു​ന്ന കാ​ളി​ഘ​ട്ട് തൃ​ണ​മൂ​ലി​ന് കീ​ഴി​ലു​ള്ള എ​ല്ലാ ദേ​ശീ​യ-​സം​സ്ഥാ​ന സം​ഘ​ട​നാ സ​മി​തി​ക​ളി​ൽ​നി​ന്ന് രാ​ജി​വെ​ക്കു​ക​യാ​ണെ​ന്ന് ക​മ​ർ​ഹാ​ട്ടി​യി​ൽ​നി​ന്നു​ള്ള എം.​എ​ൽ.​എ​യാ​യ മ​ദ​ൻ മി​ത്ര പ്ര​ഖ്യാ​പി​ച്ചു. 

മ​മ​ത വി​ഭാ​ഗം നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ൾ​ക്ക് ആ​ക്കം കൂ​ട്ടു​ന്ന​താ​ണ് വി​മ​ത ചേ​രി​യി​ലേ​ക്കു​ള്ള ഈ ​കൂ​ടു​മാ​റ്റം. ചൊ​വ്വാ​ഴ്ച രാ​ത്രി വി​മ​ത എം.​എ​ൽ.​എ സ​ന്ദീ​പ​ൻ സാ​ഹ​യു​ടെ വ​സ​തി മ​ദ​ൻ മി​ത്ര സ​ന്ദ​ർ​ശി​ച്ച​തോ​ടെ​യാ​ണ് പാ​ർ​ട്ടി വി​ടു​മെ​ന്ന അ​ഭ്യൂ​ഹം ശ​ക്ത​മാ​യ​ത്.

Tags:    
News Summary - Court Orders Change of Martyrs' Day Rally Venue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.