ദൈവങ്ങളുടെ ഛായാചിത്രങ്ങൾക്ക് പിന്നിൽ പത്ര റോളുകളിൽ ഒളിപ്പിച്ച നിലയിൽ 10 കിലോ കഞ്ചാവ് പോലീസ് കണ്ടെത്തി

ദൈവത്തിന്റെ ഛായാചിത്രങ്ങൾക്ക് പിന്നിൽ കഞ്ചാവ് ഒളിപ്പിച്ചു, സംശയം തോന്നാതിരിക്കാൻ പൂജ നടത്തി: യുവാവ് അറസ്റ്റിൽ

ഹൈദരാബാദ്: ദൈവത്തിന്റെ ഛായാചിത്രങ്ങൾക്ക് പിന്നിൽ കഞ്ചാവ് ഒളിപ്പിച്ചു, പിടിക്കപെടാതിരിക്കാൻ ആചാര പ്രകാരം പൂജ നടത്തിയ യുവാവ് അറസ്റ്റിൽ. ഹൈദരാബാദിലെ ധൂൽപേട്ട് ഗ്രാമത്തിൽ നിന്നാണ് കഞ്ചാവ് വിൽപ്പനക്കാരനായ രോഹൻ സിങിനെ പൊലീസ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഹൻ സിങിന്റെ വീട്ടിൽ നിന്നും ദൈവത്തിന്റെ ഛായാചിത്രങ്ങൾക്ക് പിന്നിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

പൊലീസ് നടത്തിയ പരിശോധനയിൽ 10 കിലോഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. ന്യൂസ് പേപ്പറുകളിൽ പൊതിഞ്ഞ നിലയിലാണ് കഞ്ചാവ് ചിത്രങ്ങൾക്ക് പിറകിൽ സൂക്ഷിച്ചിരുന്നത്. പിടിയിലായ പ്രതി ഹൈദരാബാദിലെ ചില്ലറ വിൽപ്പനക്കാരനാണ്. ഒഡിഷയിൽ നിന്നും എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തതെന്നും അന്വേഷ ഉദ്യോഗസ്ഥൻ പറഞ്ഞു.

കച്ചിബൗളി ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിലേക്ക് കഞ്ചാവ് വിൽപ്പന നടത്തുന്നത് രോഹൻ സിങ്ങാണ്‌. ഹൈദരാബാദിലെ വിദ്യാർഥികളും ഐ.ടി മേഖലയിലെ ഉദ്യോഗാർഥികളുമാണ് രോഹൻ സിങ്ങിൽ നിന്നും സ്ഥിരമായി കഞ്ചാവ് വാങ്ങുന്നത്. ഇയാളെ കൂടാതെ മറ്റു ചില്ലറ വിൽപ്പനക്കാരും പൊലീസ് നിരീക്ഷണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Youth arrested for hiding ganja behind God's portraits and performing puja to avoid suspicion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.