കാറും ​െപാതുസ്​ഥലം; ഒറ്റക്കാ​ണെങ്കിലും മാസ്​ക്​ ധരിക്കൽ നിർബന്ധമെന്ന്​ ഹൈക്കോടതി

ന്യൂഡൽഹി: നിരത്തിലിറങ്ങിയാൽ കാറും പൊതുസ്​ഥലമായാണ്​ പരിഗണിക്കപ്പെടുകയെന്നും അതിനാൽ ഒറ്റക്ക്​ യാത്ര ചെയ്യുന്നവർ പോലും മാസ്​ക്​ ധരിക്കൽ നിർബന്ധമാണെന്നും ഡൽഹി ഹൈക്കോടതി. ജസ്റ്റീസ്​ പ്രതിഭ എം. സിങ്ങാണ്​ ഉത്തരവിട്ടത്​. 'മാസ്​ക്​ മാരകമായ വൈറസിനെ പ്രതിരോധിക്കുന്ന സുരക്ഷാ കവചമാണ്​. മഹാമാരി വ്യാപിച്ചുതുടങ്ങിയ ആരംഭ ഘട്ടം മുതൽ നിരവധി ഗവേഷകരും ഡോക്​ടർമാരും വിദഗ്​ധരും മാസ്​ക്​ ധരിക്കൽ അനിവാര്യമാണെന്ന്​ ബോധ്യപ്പെടുത്തിയതാണെന്നും' കോടതി വ്യക്​തമാക്കി.

മാസ്​ക്​ ധരിക്കാത്തതിന്​ പൊലീസ്​ ചുമത്തിയ പിഴക്കെതിരെ പരാതിയുമായെത്തിയ അഭിഭാഷകരെയും കോടതി ശാസിച്ചു. കഴിഞ്ഞ വർഷമാണ്​ സൗരഭ്​ ശർമ എന്ന അഭിഭാഷകന്​ 500 രൂപ പിഴയിട്ടത്​. തനിക്കെതിരെ പിഴ ചുമത്തിയവർ ഇതുസംബന്ധിച്ച സർക്കാർ ഉത്തരവുകളൊന്നും ഹാജരാക്കിയില്ലെന്നായിരുന്നു സൗരഭ്​ ശർമ വാദിച്ചത്​.

പൊതുസ്​ഥലത്തിറങ്ങുന്നവർ മാസ്​ക്​ ധരിക്കണമെന്ന്​ കഴിഞ്ഞ ഏപ്രിലിലാണ്​ കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിരുന്നത്​. എന്നാൽ, വാഹന യാത്രക്കാർക്ക്​ പിഴയിടണോ വേണ്ടയോ എന്ന കാര്യത്തിൽ അന്തിമ തീരുമാന​ം പ്രഖ്യാപിച്ചിരുന്നില്ല. പകരം, ഇക്കാര്യത്തിൽ അതത്​ സംസ്​ഥാന സർക്കാറുകൾക്ക്​ തീരുമാനം വിടുകയായിരുന്നു.

അനുബന്ധമായി, കഴിഞ്ഞ ദിവസം ഒറ്റക്കാണെങ്കിൽ വാഹന യാത്രികർക്ക്​ മാസ്​ക്​ ധരിക്കാത്തതിന്​ പിഴ ഈടാക്കരുതെന്ന്​ ഛണ്ഡിഗഢ്​ ഭരണകൂടം ഉത്തരവിറക്കിയിരുന്നു.

ഡൽഹി ​ൈ​ഹക്കോടതി ഉത്തരവ്​ മറ്റു സംസ്​ഥാനങ്ങൾ നടപ്പാക്കുമോ എന്ന്​ വ്യക്​തമല്ല.

അതേ സമയം, സ്വന്തം വാഹനത്തിൽ ഒറ്റക്ക്​ യാത്ര ചെയ്യു​േമ്പാൾ മാസ്​ക്​ ധരിക്കേണ്ടതില്ലെന്നും ടാക്​സികളിലും മറ്റുമുള്ള യാത്രകളിൽ മാസ്​ക്​ വേണമെന്നും സാമൂഹിക അകലം പാലിക്കണമെന്നുമായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേരത്തെയുള്ള നിർദേശം. 

Tags:    
News Summary - Your car is a public place, have to wear a mask even if alone, says high court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.