ബംഗളൂരു: വിവാഹാഭ്യർഥന നിരസിച്ച യുവതിയെ കഴുത്തറത്തു കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ബംഗളൂരുവിൽ ജോലി ചെയ്യുന്ന ആന്ധ്രാ പ്രദേശ് സ്വദേശിനിയായ അനിതയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അനിതയുടൊപ്പം നേരത്തെ ജോലി ചെയ്തിരുന്ന ആന്ധ്രാപ്രദേശ് സ്വദേശിയായ വെങ്കടേഷ് (27) ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാവിെല ഏഴിന് കെങ്കേരിക്ക് സമീപമുള്ള െദാഡ്ഡബെലെ റോഡിലാണ് സംഭവം. സ്വകാര്യ കമ്പനിയിൽ ഇരുവരും ഒരുമിച്ച് ജോലി ചെയ്തിരുന്നു. മൂന്നു മാസം മുമ്പ് വെങ്കടേഷ് മറ്റൊരു കമ്പനിയിലേക്ക് മാറി. മറ്റൊരാളുമായി ത െൻറ വിവാഹം ഉറപ്പിച്ച കാര്യം അനിത വെങ്കടേഷിനെ അറിയിച്ചു. ഇതേതുടർന്നാണ് ത െൻറ വിവാഹ വാഗ്ദാനം നിരസിച്ചതിൽ പ്രകോപിതനായി വെങ്കടേഷ് അനിതയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
അനിത ജോലിക്കായി പോകുന്നതിനിടെ വെങ്കടേഷ് തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് ഒളിപ്പിച്ചുവെച്ചിരുന്ന കത്തിയെടുത്ത് അനിതയുടെ കഴുത്ത് അറക്കുകയായിരുന്നു. കൊലപ്പെടുത്തുന്നതിന് മുമ്പായി അനിതയോട് വെങ്കടേഷ് വിവാഹാഭ്യർഥന നടത്തിയെങ്കിലും അനിത വിസമ്മതിച്ചു. ചോരയിൽ കുളിച്ച അനിതയെ വെങ്കടേഷ് തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.