ജാതി അധിക്ഷേപം; യു.പിയിൽ ദലിത് വില്ലേജ് ഓഫിസർ ആത്മഹത്യ ചെയ്തു

ലഖ്നോ: ജാതി അധിക്ഷേപത്തെ തുടർന്ന് യു.പിയിൽ ദലിത് വിഭാഗക്കാരനായ വില്ലേജ് ഡെവലപ്മെന്‍റ് ഓഫിസർ ആത്മഹത്യ ചെയ്തു. ത്രിവേന്ദ്ര കുമാർ ഗൗതം എന്നയാളാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്.

പിതാവിന് എഴുതിയ ആത്മഹത്യ കുറിപ്പ് മൃതദേ ഹത്തിൽ നിന്ന് കണ്ടെടുത്തു. കർഷക സംഘടനയുടെ ജില്ല പ്രസിഡന്‍റും റസൂൽപുർ ഗ്രാമത്തലവനും മറ്റൊരു ഗ്രാമത്തലവന്‍റെ മ കനുമാണ് തന്‍റെ മരണത്തിന് കാരണക്കാരെന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നു.

ഒരു പൊതുപരിപാടിക്കിടെ ത്രിവേന്ദ്ര കുമാറിനെ അധിക്ഷേപിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ഇദ്ദേഹം ഉഴപ്പനാണെന്നും ചെരിപ്പ് കൊണ്ട് അടിച്ച് പുറത്താക്കണമെന്നും ഒരാൾ ആക്രോശിക്കുന്നത് വീഡിയോയിലുണ്ട്.

ജാതിയുടെ പേരിലും സംവരണത്തിന്‍റെ പേരിലും നിരന്തരം മാനസിക പീഡനം ഏൽക്കേണ്ടിവന്നതായി ആത്മഹത്യ കുറുപ്പിൽ പറയുന്നു. തന്‍റെ മരണത്തിന് കാരണക്കാരായവരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

ആത്മഹത്യയുമായി ബന്ധപ്പെട്ട് കർഷകസംഘടനയിലെ മൂന്നു പേർ ഉൾപ്പടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് അറിയിച്ചു.

എട്ട് മാസം മുമ്പാണ് ത്രിവേന്ദ്ര കുമാർ വില്ലേജ് ഡെവലപ്മെന്‍റ് ഓഫിസറായി ജോലി ആരംഭിച്ചത്. സഹപ്രവർത്തകന്‍റെ മരണത്തെ തുടർന്ന് നിരവധി വില്ലേജ് ഡെവലപ്മെന്‍റ് ഓഫിസർമാർ പ്രതിഷേധ റാലി നടത്തി. കുറ്റക്കാർക്ക് തക്കതായ ശിക്ഷ നൽകണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

Tags:    
News Summary - Young Dalit officer commits suicide after humiliates him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.