Posted On
date_range Updated On
date_range അഞ്ചുവർഷം ഭരിച്ചവർ കുറ്റപ്പെടുത്താൻ വരേണ്ട –മൻമോഹൻ സിങ്
മുംബൈ: കഴിഞ്ഞ അഞ്ചു വർഷം ഭരിച്ചവർ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ യു.പി.എ സര്‍ക്കാറി നെ പഴിചാരേണ്ടെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. കേന്ദ്ര സര്‍ക്കാറിെൻറ കഴിവുകേ ട് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് പ്രതി സന്ധിക്കു കാരണം മന്മോഹന് സിങ്ങാണെന്ന കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമെൻറ പ്രസ്താവനയോട് മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ഭാഗമായി നടത്തിയ വാര്‍ത്തസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജനോപകാരപ്രദമായ നയങ്ങള്‍ സ്വീകരിക്കാന്‍ കേന്ദ്രം തയാറാകുന്നില്ല. അതിനുള്ള മടിയാണ് നിര്‍മല സീതാരാമെൻറ പ്രസ്താവനയില്‍ പ്രകടമായത്. രോഗവും കാരണവും കൃത്യമായി ബോധ്യപ്പെട്ടാകണം സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത്. അതിന് കഴിയാത്തതിനാലാണ് പ്രതിപക്ഷത്തിനുമേല്‍ സര്‍ക്കാര്‍ കുറ്റം ചാര്‍ത്തുന്നത്.
താന്‍ പ്രധാനമന്ത്രിയായിരിക്കെ ചില വീഴ്ചകള്‍ പറ്റിയിട്ടുണ്ടെന്ന് കരുതി എപ്പോഴും യു.പി.എ സര്‍ക്കാറിനെ പഴിചാരുന്നതില്‍ അര്‍ഥമില്ല. കാരണം കഴിഞ്ഞ അഞ്ചുവര്‍ഷം നിങ്ങളാണ് അധികാരത്തിലുണ്ടായിരുന്നത്. ഓരോ വര്‍ഷവും വളര്‍ച്ച നിരക്ക് കുറയുന്നതിനാല്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 2014ല്‍ അഞ്ചുലക്ഷം കോടി ഡോളറില്‍ എത്തുമെന്ന് പ്രതീക്ഷിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.