യു.​പി: പൊ​തു അ​വ​ധി​ക​ളി​ൽ 15 എ​ണ്ണം റ​ദ്ദാ​ക്കി

ലഖ്നോ: പ്രമുഖരുടെ ജനന, മരണ വാർഷികദിനങ്ങളിലുള്ള 15 അവധിദിനങ്ങൾ ഉത്തർപ്രദേശ് സർക്കാർ എടുത്തുകളഞ്ഞു. അവധിദിവസങ്ങളുടെ ആധിക്യം അക്കാദമികദിനങ്ങൾ നഷ്ടപ്പെടുത്തുന്നതിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശങ്കയറിയിച്ചിരുന്നു. റദ്ദാക്കിയ അവധിദിനങ്ങളിൽ സ്കൂളുകളിലും കോളജുകളിലും അതത് പ്രമുഖരെക്കുറിച്ചുള്ള വിവിധ പരിപാടികൾ സംഘടിപ്പിക്കും. 

ആദിത്യനാഥി​െൻറ നേതൃത്വത്തിൽ നടന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. കർപൂരി താക്കൂർ ജന്മദിനം (ജനുവരി 24), ചേടീ ചന്ദ് (മാർച്ച് 29), മഹർഷി കശ്യപി​െൻറയും മഹാരാജ് ഗുഹയുടെയും ജന്മദിനം (ഏപ്രിൽ അഞ്ച്), ഹസ്റത് ഖാജാ മുഇൗനുദ്ദീൻ ചിശ്തി അജ്മീരി ഗരീബ് നവാജ് ഉർസ് (ഏപ്രിൽ 14), ചന്ദ്രശേഖർ ജന്മദിനം (ഏപ്രിൽ 17), പരശുറാം ജയന്തി (ഏപ്രിൽ 28), മഹാറാണ പ്രതാപ് ജയന്തി (മേയ് ഒമ്പത്), റമദാനിലെ അവസാന വെള്ളിയാഴ്ച, വിശ്വകർമ പൂജ (സെപ്റ്റംബർ17), മഹാരാജ അഗ്രസേൻ ജയന്തി (സെപ്റ്റംബർ 21), മഹർഷി വാല്മീകി ജയന്തി (ഒക്ടോബർ അഞ്ച്), ഛാത് പൂജ (ഒക്ടോബർ 26), സർദാർ വല്ലഭ് ഭായി പേട്ടലി​െൻറയും ആചാര്യ നരേന്ദ്രദേവി​െൻറയും ജയന്തി (ഒക്ടോബർ 31),  നബിദിനം, ചൗധരി ചരൺ സിങ് ജയന്തി (ഡിസംബർ 23) എന്നീ അവധികളാണ് എടുത്തുകളഞ്ഞത്.  ഉത്തർപ്രദേശിൽ 42 പൊതു അവധികളുള്ളതിൽ 17ഉം ജന്മവാർഷികദിനങ്ങളിലാണ്. അവധികളുടെ പുതിയ പട്ടിക ഉടൻ ലഭ്യമാകും.

Tags:    
News Summary - yogi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.