ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു

ന്യൂഡൽഹി: ഉത്തരേന്ത്യയിലാകെ ആവരണം ചെയ്ത കനത്ത മൂടൽമഞ്ഞ് തുടരുന്നു. ഡൽഹിയിൽ കാലാവസ്ഥാ വകുപ്പ് ശനിയാഴ്ചയും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചില വിമാനത്താവളങ്ങളിൽ സർവിസുകൾ തുടർച്ചയായി തടസ്സപ്പെടാൻ ഇടയുണ്ടെന്നും കാഴ്ചപരിധി കുറയുന്നത് റോഡ് ഗതാഗതത്തെയും റെയിൽ ഗതാഗതത്തെയും ബാധിക്കുമെന്നും കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദേശത്തിൽ അറിയിച്ചു.

കാഴ്ചപരിധി പൂജ്യം വരെ താഴുമ്പോൾ വിമാനങ്ങൾ ഇറങ്ങാൻ അനുവദിക്കുന്ന സ്‍പെഷലൈസ്‍ഡ് ഇൻസ്ട്രുമെന്‍റ് ലാൻഡിങ് സിസ്റ്റത്തിന് കീഴിലെ സി.എ.ടി-3 സംവിധാനത്തിലാണ് ഡൽഹി വിമാനത്താവളത്തിൽ സർവിസുകൾ രണ്ട് ദിവസമായി നടന്നത്.

ശൈത്യകാലത്തെ മൂടൽമഞ്ഞിനോടൊപ്പം വായു മലിനീകരണം രൂക്ഷമായതും ജനജീവിതം പ്രതിസന്ധിയിലാക്കി. ശനിയാഴ്ച രാവിലെ വായു ഗുണനിലവാര സൂചിക 387 രേഖപ്പെടുത്തി. വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ കുട്ടികളും പ്രായമായവരും രോഗികളും കഴിവതും പുറത്തുപോകാതെ വീട്ടിൽതന്നെ കഴിയണമെന്ന് അധികൃതർ നിർദേശിച്ചു.

Tags:    
News Summary - Dense fog continues in North India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.