ട്രെയിൻ ടിക്കറ്റ് നിരക്ക് കൂട്ടി; ലക്ഷ്യം 600 കോടി അധിക വരുമാനം

ന്യൂഡൽഹി: യാത്രടിക്കറ്റ് നിരക്ക് വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ. 2025 ഡിസംബർ 26 മുതൽ നിരക്ക് വർധന നിലവിൽ വരും. ഇതിലൂടെ 600 കോടി രൂപയുടെ അധിക വരുമാന വർധനയാണ് റെയിൽവേ ലക്ഷ്യമിടുന്നത്. 215 കിലോ മീറ്ററിൽ കൂടുതലുള്ള യാത്രക്കാണ് ടിക്കറ്റ് നിരക്ക് വർധനയുണ്ടാവുക. പാസഞ്ചർ ട്രെയിനുകളിൽ ഒരു പൈസയും മെയിൽ/എക്സ്പ്രസ് നോൺ എ.സി, എ.സി കോച്ചുകളിലെ യാത്രകൾക്ക് കിലോ മീറ്ററിന് രണ്ട് പൈസയുമാവും വർധന. 215 കിലോ മീറ്റർ വരെയുള്ള യാത്രകൾക്ക് ടിക്കറ്റ് നിരക്കിൽ വർധന വരുത്തിയിട്ടില്ല.

ഇതിന് പുറമേ നോൺ എ.സി കോച്ചിൽ 500 കിലോ മീറ്റർ യാത്ര ചെയ്യുന്നവർ 10 രൂപ അധികമായി നൽകണം. മധ്യ-താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിലെ ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാൻ സബർബൻ, സീസൺ ടിക്കറ്റ് നിരക്കുകൾ റെയിൽവേ വർധിപ്പിച്ചിട്ടില്ല.  നടത്തിപ്പ് ചെലവ് വർധിച്ചതിനാലാണ് ഇപ്പോൾ ചാർജ് കൂട്ടുന്നതെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്രയിൽ ബുള്ളറ്റ് ട്രെയിനിന്റെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്നും റെയിൽവേ അറിയിച്ചു. ഇതിനുള്ള ഭൂമിയേറ്റെടുക്കൽ പൂർണമായും പൂർത്തിയായതായും ഇന്ത്യൻ റെയിൽവേ അറിയിച്ചു. 

Tags:    
News Summary - Railways Announces Fare Hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.