ഹൈദരാബാദിനെ 'ഭാഗ്യനഗറാ'ക്കി വോട്ടർമാർക്ക് നന്ദി പറഞ്ഞ് യോഗി

ലഖ്നൗ: ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് നന്ദി പറഞ്ഞ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബി.ജെ.പിക്ക് വോട്ട് ചെയ്ത 'ഭാഗ്യനഗറി'ലെ ജനങ്ങൾക്ക് നന്ദി എന്നായിരുന്നു യോഗിയുടെ ആശംസ. 'ഹൈദരാബാദ് തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെയും പ്രധാനമന്ത്രി മോദിയുടെയും നേതൃത്വത്തിൽ അഭൂതപൂർവമായ ആത്മവിശ്വാസം പ്രകടിപ്പിച്ചതിന് 'ഭാഗ്യനഗറി'ലെ ജനങ്ങൾക്ക് നന്ദി' -യോഗി പറഞ്ഞു.

നേരത്തേ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഹൈദരാബാദി​െൻറ പേര്​ ഭാഗ്യനഗർ ആക്കുമെന്ന്​ യോഗിയും നഗരത്തി​െൻറ നിസാം സംസ്​കാരം അവസാനിപ്പിക്കുമെന്ന്​ അമിത് ​ഷായും പ്രഖ്യാപിച്ചിരുന്നു. ഹൈദരാബാദ്​പിടിച്ചടക്കാൻ ബി.​െജ.പി ദേശീയ നേതൃത്വം ഒന്നടങ്കം രംഗത്തിറങ്ങിയെങ്കിലും മേൽ​ൈക്ക നേടാനിയിരുന്നില്ല. 2016ൽ 99 സീറ്റ്​ നേടി നിസാം നഗരം തൂത്തുവാരിയ മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു നയിക്കുന്ന ടി.ആർ.എസ്​ 56 സീറ്റോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കഴിഞ്ഞ തവണ നാല്​ സീറ്റ്​ മാത്രം നേടിയ ബി.ജെ.പി 49 സീറ്റ്​ കരസ്ഥമാക്കി മികച്ച പ്രകടനം കാഴ്​ചവെച്ചു.

43 സീറ്റ്​ നേടി അസദുദ്ദീൻ ഉവൈസിയുടെ ഓൾ ഇന്ത്യ മജ്​ലിസെ ഇത്തിഹാദുൽ മുസ്​ലിമീൻ (എ.ഐ.എം.ഐ.എം) തങ്ങളുടെ കോട്ട കാത്തു. മൂന്ന്​​ സീറ്റുമായി കോൺഗ്രസും കഴിഞ്ഞ തവണ ഒരു സീറ്റ്​ നേടിയ ടി.ഡി.പിയും നിലംപരിശായി. എം.ഐ.എം പിന്തുണയിൽ ഭരണം ടി.ആർ.എസ് നിലനിർത്തുമെന്നാണ്​ റിപ്പോർട്ട്​.

ഹൈദരാബാദ്​ പിടിക്കുകയെന്ന ലക്ഷ്യത്തോടെ കേ​ന്ദ്ര ആഭ്യന്തര മ​​ന്ത്രി അമിത്​ ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ, കേന്ദ്ര മന്ത്രി സ്​മൃതി ഇറാനി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ തുടങ്ങിയവർ പ്രചാരണത്തിനിറങ്ങിയെങ്കിലും ടി.ആർ.എസിനെ മറിച്ചിടാനായില്ല. 

Tags:    
News Summary - Yogi thanks people of 'Bhagyanagar' for GHMC poll results

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.