യോഗി ആദിത്യനാഥ് സഞ്ചരിച്ച ഹെലികോപ്റ്ററിൽ പക്ഷി ഇടിച്ചു; അടിയന്തിരമായി നിലത്തിറക്കി

വാരാണസി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സഞ്ചരിച്ച ഹെലികോപ്റ്ററിൽ പക്ഷി ഇടിച്ചതിനെ തുടർന്ന് അടിയന്തിരമായി നിലത്തിറക്കി. വാരണാസിയിലെ റിസർവ് പൊലീസ് ലൈൻ ഗ്രൗണ്ടിൽ നിന്ന് ലഖ്‌നൗവിലേക്ക് ഹെലികോപ്റ്റർ പുറപ്പെടുന്നതിനിടെയാണ് സംഭവം.

മുഖ്യമന്ത്രി സർക്യൂട്ട് ഹൗസിൽ തിരിച്ചെത്തി. 'ലഖ്‌നൗവിലേക്ക് പറന്നുയർന്ന ശേഷം മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിൽ ഒരു പക്ഷി ഇടിച്ചു, തുടർന്ന് കോപ്ടർ ഉടനടി ഇവിടെ ഇറക്കേണ്ടി വന്നു" ജില്ലാ മജിസ്‌ട്രേറ്റ് കൗശൽരാജ് ശർമയെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.

ശനിയാഴ്ച വാരണാസിയിൽ എത്തിയ മുഖ്യമന്ത്രി കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. തുടർന്ന് ക്രമസമാധാനവും വികസന പ്രവർത്തനങ്ങളും അവലോകനം ചെയ്തു. രാത്രി വാരണാസിയിൽ തങ്ങിയ ശേഷം ഞായറാഴ്ച രാവിലെ ലഖ്‌നൗവിലേക്ക് പോകുന്നതിനിടെയാണ് കോപ്റ്ററിൽ പക്ഷി ഇടിച്ചത്. സർക്കാർ വിമാനത്തിൽ ലഖ്‌നൗവിലേക്ക് പുറപ്പെടും.

Tags:    
News Summary - Yogi Adityanath's chopper makes emergency landing in Varanasi after bird hit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.