Posted On
date_range Updated On
date_range മുലായം സിങ്ങിന്‍റെ മകൻ നടത്തുന്ന മൃഗ സംരക്ഷണ കേന്ദ്രം യോഗി ആദിത്യ നാഥ് സന്ദർശിക്കും
ലഖ്നോ: എസ്.പി നേതാവ് മുലായം സിങ്ങ് യാദവിന്‍റെ മകൻ പ്രതീക് യാദവും മരുമകൾ അപർണ യാദവും ചേർന്ന് നടത്തുന്ന മൃഗ സംരക്ഷണ കേന്ദ്രം ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് സന്ദർശിക്കും. 'കൻഹ ഉപ് വൻ' എന്ന് പേരിട്ടിരിക്കുന്ന മൃഗ സംരക്ഷണ കേന്ദ്രം ലഖ്നോവിലാണ് സ്ഥിതിചെയ്യുന്നത്. അലഞ്ഞു തിരിയുന്ന മൃഗങ്ങളെയാണ് കേന്ദ്രത്തിൽ സംരക്ഷിക്കുന്നത്. മുലായവും ഭാര്യ സാധനയും മുഖ്യമന്ത്രിയെ സ്വീകരിക്കാനായി അവിടെയുണ്ടാകുമെന്നാണ് റിപ്പോർട്ട്.
മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്ത ഉടൻ പ്രതീക് യാദവും എസ്.പി സ്ഥാനാർഥിയായിരുന്ന അപർണ യാദവും യോഗി ആദിത്യനാഥിനെ സന്ദർശിച്ചിരുന്നു. സമാജ്വാദി പാർട്ടി സ്ഥാനാർഥിയായിരുന്ന അപർണയാദവ് ലഖ്നോവിൽ മത്സരിച്ചിരുന്നു. എന്നാൽ ബി.ജെ.പിയുടെ റിതാ ബഹുഗുണ ജോഷിയോട് 30,000 വോട്ടുകൾക്ക് പരാജയപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.