ഹഥ്​രസ്​ ബലാത്സംഗക്കൊല; പെൺകുട്ടിയുടെ കുടുംബത്തിന്​ 25 ലക്ഷം രൂപ നൽകും -മുഖ്യമന്ത്രി

ലഖ്​നോ: ഉത്തർപ്രദേശിലെ ഹഥ്​രസിൽ 19കാരിയായ ദലിത്​ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായ കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധമുയരുന്നതിനിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ പെൺകുട്ടിയുടെ കുടുംബവുമായി സംസാരിച്ചു. വീഡിയോ കോൺഫറൻസിലൂടെ പെൺകുട്ടിയുടെ പിതാവുമായാണ്​ യോഗി സംസാരിച്ചത്​.

പ്രതികൾക്കെതിരെ കർശന നടപടിയുണ്ടാകണമെന്ന്​ പെൺകുട്ടിയുടെ പിതാവ്​ യോഗി ആദിത്യനാഥിനോട്​ ആവശ്യപ്പെട്ടു. കേസിൽ കർശന നടപടിയുണ്ടാകുമെന്നും ആവശ്യമായ സഹായങ്ങൾ പെൺകുട്ടിയുടെ കുടുംബത്തിന്​ ചെയ്യുമെന്നും മുഖ്യമന്ത്രി​ ഉറപ്പ്​ നൽകിയതായി ഉത്തർപ്രദേശ്​ അഡീഷണൽ ചീഫ്​ സെക്രട്ടറി അവനീഷ്​ കുമാർ അവാസ്​തി പറഞ്ഞു.

പെൺകുട്ടിയുടെ കുടുംബത്തിന്​ 25 ലക്ഷം രൂപ നൽകുമെന്ന്​ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്​. ഇതിന്​ പുറമേ വീട്​ നിർമിച്ച്​ നൽകുകയും കുടുംബത്തിലെ ഒരാൾക്ക്​ ജോലി ലഭ്യമാക്കുമെന്നും സംസ്ഥാന സർക്കാർ പെൺകുട്ടിയുടെ കുടുംബത്തെ അറിയിച്ചു. സെപ്​റ്റംബർ 14നാണ്​ ​െപൺകുട്ട​ിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം ക്രൂരമായി അക്രമിച്ച്​ വയലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്​.

Tags:    
News Summary - Yogi Adityanath Speaks To UP Gang-Rape Victim's Family Through Video Call

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.