Posted On
date_range Updated On
date_range യോഗി ആദിത്യനാഥിനെ ഹിറ്റ്ലറിനോട് ഉപമിച്ച് ശിവസേന
മുംബൈ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഹിറ്റ്ലറോട് ഉപമിച്ച് ശിവസേന. ശിവസേന മുഖപത്രമായ സാമ്നയിൽ രാജ്യസഭ എം.പിയായ സഞ്ജയ് റാവത്താണ് ആദിത്യനാഥിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. അന്തർ സംസ്ഥാന തൊഴിലാളി വിഷയത്തിലെ ആദിത്യനാഥിൻെറ നിലപാട് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശം.
ഹിറ്റ്ലർ ജൂതൻമാരോട് പെരുമാറിയതിന് സമാനമാണ് അന്തർ സംസ്ഥാന തൊഴിലാളികളോടുള്ള യോഗിയുടെ മനോഭാവമെന്ന് റാവത്ത് പറഞ്ഞു. യോഗി തൊഴിലാളികളെ നാട്ടിലേക്ക് പോകാൻ സമ്മതിക്കുന്നില്ലെന്ന് റാവത്ത് കുറ്റപ്പെടുത്തി.
നേരത്തെ അന്തർ സംസ്ഥാന തൊഴിലാളികൾ കാൽനടയായും, സൈക്കിളുകളിലും ട്രക്കുകളിലും വീടുകളിലേക്ക് പോകുന്നത് തടയണമെന്ന് യോഗി ഉത്തരവിട്ടിരുന്നു. ഇതിലാണ് ശിവസേനയുടെ വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.