അഭിജീത് ദിപ്‌കെ, നരേന്ദ്ര മോദി

'ഇതും നെഹ്‌റുവിന്റെ തെറ്റെന്ന് പറയരുത്'; നരേന്ദ്ര മോദിയെ ട്രോളി അഭിജീത് ദീപ്കെ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകാൻ ആഗ്രഹിക്കുന്ന 'ഡേറ്റിങ് ഉപദേശം' ചോദിച്ച ഇൻസ്റ്റഗ്രാം ഫോളോവർക്ക് രസകരമായ രാഷ്ട്രീയ മറുപടിയുമായി 'കോക്രോച്ച് ജനതാ പാർട്ടി' (സി.ജെ.പി) സ്ഥാപകനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഭിജീത് ദിപ്‌കെ. സർക്കാറിന്റെ പോരായ്മകൾക്കെല്ലാം മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിനെ കുറ്റപ്പെടുത്തുന്ന രീതിയെ പരോക്ഷമായി പരിഹസിച്ചാണ് ദിപ്‌കെയുടെ ട്രോൾ.

ഇൻസ്റ്റഗ്രാമിലെ 'ആസ്‌ക് മി എ ക്വസ്റ്റ്യൻ' സെഷനിലാണ് ബി.ജെ.പിയിലെ പ്രമുഖ നേതാക്കൾക്ക് ദിപ്‌കെ 'ഡേറ്റിങ് ഉപദേശങ്ങൾ' നൽകിയത്. 'മോദിജിക്കുള്ള ഡേറ്റിങ് ഉപദേശം എന്താണ്?' എന്ന ഫോളോവറുടെ ചോദ്യത്തിന്, "ഇതും നെഹ്‌റുവിന്റെ തെറ്റാണ് എന്ന് തുടങ്ങാത്ത പുതിയ പിക്കപ്പ് ലൈനുകൾ ഡേറ്റിങ്ങിൽ ഉപയോഗിക്കാൻ ശ്രമിക്കൂ" എന്നായിരുന്നു ദിപ്‌കെയുടെ കുറിക്കുകൊള്ളുന്ന മറുപടി.

പ്രധാനമന്ത്രിക്ക് പുറമെ ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിർമലാ സീതാരാമൻ എന്നിവർക്കും ദിപ്‌കെ രാഷ്ട്രീയ പരിഹാസം നിറഞ്ഞ ഡേറ്റിങ് ടിപ്പുകൾ നൽകി. "മറ്റൊരാളുടെ പങ്കാളിയെ അടിച്ചുമാറ്റരുത്" എന്നായിരുന്നു അമിത് ഷായ്ക്കുള്ള മറുപടി. മറ്റ് പാർട്ടികളിലെ ജനപ്രതിനിധികളെ ബി.ജെ.പിയിൽ എത്സിച്ച് ഭരണം പിടിക്കുന്ന 'ഓപ്പറേഷൻ താമര' രാഷ്ട്രീയത്തെയാണ് ദിപ്‌കെ ഇതിലൂടെ ട്രോളിയത്.

വിലക്കയറ്റത്തെയും അമിത നികുതിഭാരത്തെയും മുൻനിർത്തി "ഡേറ്റിങ് പങ്കാളിയുടെ പേഴ്‌സിൽ കൈവെക്കരുത്" എന്നായിരുന്നു ധനമന്ത്രിക്കുള്ള ഉപദേശം. രാഷ്ട്രീയ വിമർശനങ്ങളെ സരസമായ ഡേറ്റിങ് മറുപടികളാക്കി മാറ്റിയ അഭിജീത്ത് ദിപ്‌കെയുടെ ഇൻസ്റ്റഗ്രാം സ്റ്റോറികൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Tags:    
News Summary - 'Don't Say It's Nehru's Fault': Abhijit Dipke Trolls PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.