ഒമാന് സമീപം കപ്പലിന് നേരെ ആക്രമണം; ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു; 18 ഇന്ത്യക്കാർ സുരക്ഷിതർ
മസ്‌കത്ത്: ഇന്ത്യയിലേക്ക് വരികയായിരുന്ന ‘എം.വി കേപ് ഡാവോ’ എന്ന ചരക്കുകപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ സ്വദേശി കൊല്ലപ്പെട്ടു. ഒമാനിലെ ഇന്ത്യൻ എംബസിയാണ് ബുധനാഴ്ച ഇക്കാര്യം സ്ഥിരീകരിച്ചത്. കപ്പലിലെ 19 ഇന്ത്യൻ പൗരന്മാരിൽ ബാക്കിയുള്ള 18 പേരും സുരക്ഷിതരാണെന്നാണ് വിവരം. മറ്റു ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഒമാൻ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും എംബസി വ്യക്തമാക്കി.
ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതിൽ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തിയ എംബസി, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി അനുശോചന സന്ദേശത്തിൽ അറിയിച്ചു. മരണപ്പെട്ടയാളുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കപ്പൽ ജീവനക്കാരുടെ ഏജൻസിയായ ആർ.പി.എസ്.എൽ അധികൃതരുമായി ചേർന്ന് ആവശ്യമായ തുടർനടപടികൾ ഏകോപിപ്പിച്ചു വരികയാണെന്നും എംബസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.