ഉമർ ഖാലിദിന്‍റെയും ശർജീൽ ഇമാമിന്‍റെയും ജാ​മ്യാ​പേ​ക്ഷ സെ​പ്റ്റം​ബ​ർ 30ലേ​ക്ക്

ന്യൂ​​ഡ​​ൽ​​ഹി: പൗ​​ര​​ത്വ സ​​മ​​രം ന​​യി​​ച്ച​​തി​​ന് വ​​ട​​ക്ക്-​​കി​​ഴ​​ക്ക​​ൻ ഡ​​ൽ​​ഹി​​യി​​ൽ 2020 ലു​​ണ്ടാ​​യ ക​​ലാ​​പ​​ത്തി​​ന്റെ ഗൂ​​ഢാ​​ലോ​​ച​​ന​​ക്കു​​റ്റം ആ​​രോ​​പി​​ച്ച് യു.​​എ.​​പി.​​എ ചു​​മ​​ത്തി ജ​​യി​​ലി​​ല​​ട​​ച്ച ഉ​​മ​​ർ ഖാ​​ലി​​ദി​​ന്‍റെ​​യും ശ​​ർ​​ജീ​​ൽ ഇ​​മാ​​മി​​ന്‍റെ​​യും ജാ​​മ്യാ​​പേ​​ക്ഷ​​ക​​ൾ ഡ​​ൽ​​ഹി ഹൈ​​കോ​​ട​​തി സെ​​പ്റ്റം​​ബ​​ർ 30ലേ​​ക്ക് മാ​​റ്റി. ജ​​സ്റ്റി​​സു​​മാ​​രാ​​യ പ്ര​​തി​​ഭ എം. ​​സി​​ങ്ങും ദി​​നേ​​ഷ് ഭ​​ട്ടും അ​​ട​​ങ്ങു​​ന്ന ബെ​​ഞ്ചാ​​ണ് പൊ​​ലീ​​സ് അ​​ഭി​​ഭാ​​ഷ​​ക​​ന്‍റെ വാ​​ദം കേ​​ട്ട​​ശേ​​ഷം ഹ​​ര​​ജി ഈ ​​മാ​​സം 30 ലേ​​ക്ക് മാ​​റ്റി​​യ​​ത്. ക​​ലാ​​പ​​ത്തി​​ന്‍റെ സൂ​​ത്ര​​ധാ​​ര​​ർ ഇ​​വ​​രാ​​ണെ​​ന്ന് വാ​​ദി​​ച്ച് പൊ​​ലീ​​സ് ജാ​​മ്യാ​​പേ​​ക്ഷ​​യെ എ​​തി​​ർ​​ത്തു.

2019ലെ ​​പൗ​​ര​​ത്വ ഭേ​​ദ​​ഗ​​തി നി​​യ​​മ​​ത്തി​​നും ദേ​​ശീ​​യ പൗ​​ര​​ത്വ ര​​ജി​​സ്റ്റ​​റി​​നും എ​​തി​​രെ​​യു​​ള്ള പ്ര​​തി​​ഷേ​​ധ​​ത്തെ തു​​ട​​ർ​​ന്നാ​​ണ് അ​​ക്ര​​മ​​സം​​ഭ​​വ​​ങ്ങ​​ൾ ഉ​​ണ്ടാ​​യ​​ത്. 53 പേ​​രു​​ടെ മ​​ര​​ണ​​ത്തി​​നും 700ലേ​​റെ പേ​​രു​​ടെ പ​​രി​​ക്കി​​നും ഇ​​ട​​യാ​​ക്കി​​യ ക​​ലാ​​പം ആ​​സൂ​​ത്ര​​ണം ചെ​​യ്ത​​തി​​ൽ പ​​ങ്കു​​ണ്ടെ​​ന്ന് ആ​​രോ​​പി​​ച്ചാ​​ണ് ഖാ​​ലി​​ദി​​നും ഇ​​മാ​​മി​​നു​​മെ​​തി​​രെ യു.​​എ.​​പി.​​എ ചു​​മ​​ത്തി​​യ​​ത്. ഗൂ​​ഢാ​​ലോ​​ച​​ന കേ​​സി​​ൽ ആ​​ക്‌​​ടി​​വി​​സ്റ്റ് ഖാ​​ലി​​ദ് സൈ​​ഫി​​യും ആ​​പ് കൗ​​ൺ​​സി​​ല​​ർ താ​​ഹി​​ർ ഹു​​സൈ​​നും ഉ​​ൾ​​പ്പെ​​ടെ വേ​​റെ പ​​ല​​രും പ്ര​​തി​​ക​​ളാ​​ണ്. താ​​ഹി​​ർ ഹു​​സൈ​​ന്‍റെ ജാ​​മ്യാ​​പേ​​ക്ഷ പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത് ന​​വം​​ബ​​റി​​ലേ​​ക്ക് മാ​​റ്റി.

ഉ​​മ​​ർ ഖാ​​ലി​​ദും ശ​​ർ​​ജീ​​ൽ ഇ​​മാ​​മും സ​​മ​​ർ​​പ്പി​​ച്ച ജാ​​മ്യാ​​പേ​​ക്ഷ​​ക​​ൾ മൂ​​ന്നു​​ത​​വ​​ണ വി​​ചാ​​ര​​ണ കോ​​ട​​തി ത​​ള്ളി​​യ ശേ​​ഷ​​മാ​​ണ് അ​​വ​​ർ ഹൈ​​കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച​​ത്. കേ​​സി​​ലെ കൂ​​ട്ടു​​പ്ര​​തി​​ക​​ൾ​​ക്ക് ല​​ഭി​​ച്ച തു​​ല്യ​​പ​​രി​​ഗ​​ണ​​ന ഇ​​വ​​ർ​​ക്ക് ജാ​​മ്യാ​​പേ​​ക്ഷ​​യി​​ൽ ആ​​വ​​ശ്യ​​പ്പെ​​ടാ​​ൻ ക​​ഴി​​യി​​ല്ലെ​​ന്നാ​​ണ് പൊ​​ലീ​​സ് വാ​​ദി​​ച്ച​​ത്.

Tags:    
News Summary - Umar Khalid, Sharjeel Imam bail plea adjourned to Sept 30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.