ജനങ്ങളുടെ വിശ്വാസം യെദിയൂരപ്പക്കൊപ്പമില്ല -കോൺഗ്രസ്​

ബംഗളൂരു: കർണാടകയിൽ വിശ്വാസവോട്ടിൽ ജയിച്ച ബി.എസ്​ യെദിയൂരപ്പക്കെതിരെ വിമർശനവുമായി കർണാടക പി.സി.സി​. ജനങ്ങളുട െ വിശ്വാസം യെദിയൂരപ്പക്കൊപ്പമില്ലെന്ന്​ കോൺഗ്രസ്​ ട്വീറ്റ്​ ചെയ്​തു.

‘‘ജനവിധിയിലൂടെ യെദിയൂരപ്പ ഒരിക്കലും കർണാടകയുടെ മുഖ്യമന്ത്രിയായിട്ടില്ല. എല്ലായ്​പ്പോഴും കുതിരക്കച്ചവടത്തിലുള്ള വൈദഗ്​ധ്യവും റിസോർട്ട്​ രാഷ്​ട്രീയവുമാണ്​ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയത്​. ഓപറേഷൻ കമല അദ്ദേഹത്തെ വിശ്വാസവോട്ടിൽ വിജയിപ്പിച്ചിരിക്കാം. പക്ഷെ ജനങ്ങളുടെ വിശ്വാസം യെദിയൂരപ്പക്കൊപ്പമില്ല.’’ എന്നായിരുന്നു കർണാടക കോൺഗ്രസിൻെറ ​ട്വീറ്റ്​.

കർണാടക നിയമസഭയിൽ ശബ്​ദവോ​ട്ടോടെ യെദിയൂരപ്പ സർക്കാർ വിശ്വാസവോട്ട്​ വിജയിച്ചിരുന്നു. 106 അംഗങ്ങളുടെ പിന്തുണയാണ് ബി.ജെ.പിക്ക് നിയമസഭയിലുള്ളത്. കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തെ 99 അംഗങ്ങളാണ്​ പിന്തുണച്ചത്​.

Tags:    
News Summary - yediyurappa doesnt have peoples trust congress after floor test -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.