ഗവർണർ ക്ഷണിച്ചു; യെദിയൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്യും

ബം​ഗ​ളൂ​രു: ബി.ജെ.പി പാർലമെന്‍ററി പാർട്ടി നേതാവ് ബി.എസ്. യെദിയൂരപ്പയെ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഗവർണർ ക്ഷണിച്ചു.  ഭൂരിപക്ഷം തെളിയിക്കാൻ ബി.ജെ.പിക്ക് ഗവർണർ വാലുഭായ് വാല 15 ദിവസം സമയം അനുവദിച്ചിട്ടുണ്ട്. കർണാടക ബി.ജെ.പിയുടെ ട്വിറ്റർ അക്കൗണ്ടിൽ നാളെ രാവിലെ 9.30ഓടെ സത്യപ്രതിജ്ഞ നടക്കുമെന്ന് നേരത്തേ ട്വീറ്റ് വന്നിരുന്നു. ഇത് പിന്നീട് പിൻവലിച്ചിരുന്നു. മുൻ അറ്റോർണി ജനറൽ മുകുൾ റോഹ്തഗിയിൽ നിന്നും ഗവർണർ നിയമോപദേശം തേടിയെന്നും ഇതിൻറെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ബി.ജെ.പി ട്വീറ്റ് പിൻവലിച്ചതിന് പിന്നാലെ ഗവർണറുടെ ഒൗദ്യോഗിക പ്രഖ്യാപനം വരികയായിരുന്നു. ഗവർണറുടെ നടപടിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കാനാണ് കോൺഗ്രസ് തീരുമാനം.
 


 

 


തങ്ങളെ സത്യപ്രതിജ്ഞ ചെയ്യാൻ ക്ഷണിക്കണമെന്ന ആവശ്യവുമായി യെദിയൂരപ്പ ഗ​വ​ർ​ണ​ർ വാ​ജു​ഭാ​യ് വാ​ലെ​യെ സന്ദർശിച്ചിരുന്നു. പിന്തുണ ഉറപ്പാക്കുന്ന 115 എം.എൽ.എമാരുടെ കത്തും യെദിയൂരപ്പ ഗവർണർക്ക് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. അതേസമയം ഇന്ന് വൈകുന്നേരം കോൺഗ്രസ്-ജെ.ഡി.എസ് നേതാക്കൾ രാജ്ഭവനിലെത്തിയിരുന്നു. നിയമോപദേശം തേടിയ ശേഷം തീരുമാനം പ്രഖ്യാപിക്കുമെന്നായിരുന്നു ഗവർണറുടെ മറുപടി.

രാജ്ഭവനിൽ നിന്നും പുറത്തിറങ്ങിയ യെദിയൂരപ്പ ഉചിതമായ തീരുമാനമെടുക്കാമെന്ന് ഗവർണർ ഉറപ്പു നൽകിയതായി വാർത്താ ലേഖകരോട് വ്യക്തമാക്കിയിരുന്നു. ഒരു പാര്‍ട്ടിക്ക് തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ ക്ഷണിക്കമെന്നാണ് യെദ്യൂരപ്പയുടെ ആവശ്യം. ഇന്ന് രാവിലെ നടന്ന നിയമസഭാ കക്ഷി യോഗത്തിൽ യെദിയൂരപ്പയെ പാർലമെന്‍ററി പാർട്ടി നേതാവായി തെരഞ്ഞെടുത്തിരുന്നു. 

104 എം.എൽ.എമാരുടെ പിന്തുണ മാത്രമുള്ള ബി.ജെ.പി എങ്ങനെയാണ് 115  എം.എൽ.എമാരുടെ ഒപ്പ് ഉറപ്പാക്കിയത് എന്ന് വ്യക്തമല്ല. ബി.ജെ.പിയെ പിന്തുണക്കുമെന്ന് ഒരു സ്വതന്ത്ര എം.എൽ.എ ഇന്ന് രാവിലെ വ്യക്തമായിരുന്നു. അങ്ങനെയെങ്കിൽ കുതിരക്കച്ചവടത്തിലൂടെ 10 എം.എൽ.എമാരെ ബി.ജെ.പി വിലക്ക് വാങ്ങുകയായിരുന്നു എന്ന് വ്യക്തമാണ്. 

 

Tags:    
News Summary - yediyoorappa-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.